Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഖി; കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി തീരപ്രദേശങ്ങൾ സന്ദർശിക്കില്ല, രാജ്ഭവനിൽ ഒരു മണിക്കൂർ...

തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഒരു മണിക്കൂർ മാത്രമേ തലസ്ഥാനത്ത് ചിലവഴിക്കുകയുള്ളു.

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത മേഖലകൾ സന്ദർശിക്കില്ല. ഞായറാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയാണ് കേരളത്തിൽ എത്തുന്നത്.

തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഒരു മണിക്കൂർ മാത്രമേ തലസ്ഥാനത്ത് ചിലവഴിക്കുകയുള്ളു. രാജ്ഭവനിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ദുരന്തബാധിത മേഖലകളിലേക്ക് പോകില്ല. അതേസമയം, രാജ്ഭവനിൽ വച്ച് മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

modi

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളായ പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിയെ ഓഖി ദുരന്തത്തിന്റെ വ്യാപ്തി ബോദ്ധ്യപ്പെടുത്താൻ സർക്കാർ പ്രത്യേക പദ്ധികൾ ഒരുക്കുന്നുണ്ട്. ദൃശ്യങ്ങൾ സഹിതമുള്ള പ്രസന്റേഷനുകളാണ് ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+