കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും ഉടൻ സ്ഥലം കാലിയാക്കണം! പൂന്തുറയിലും തലകുനിച്ച് മന്ത്രിമാർ...

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനോടൊപ്പം ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെയാണ് നാട്ടുകാർ മന്ത്രിമാർക്കെതിരെ തിരിഞ്ഞത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'കടക്ക് പുറത്ത്' മന്ത്രിമാര്‍ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം | Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ മന്ത്രിമാർക്കെതിരെ വീണ്ടും പ്രതിഷേധം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നിവർക്കെതിരെയാണ് തിങ്കളാഴ്ചയും പ്രതിഷേധമുയർന്നിരിക്കുന്നത്.

മൊബൈൽ ഫോൺ നൽകിയില്ല, മന്ത്രി മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകൾ തൂങ്ങിമരിച്ചുമൊബൈൽ ഫോൺ നൽകിയില്ല, മന്ത്രി മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകൾ തൂങ്ങിമരിച്ചു

അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനോടൊപ്പം ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെയാണ് നാട്ടുകാർ മന്ത്രിമാർക്കെതിരെ തിരിഞ്ഞത്. പൂന്തുറയിൽ സന്ദർശനം നടത്താനെത്തിയ മന്ത്രിമാർ എത്രയും പെട്ടെന്ന് മടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മന്ത്രിമാർ ഇത്രദിവസമായിട്ടും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ജനങ്ങൾ...

ജനങ്ങൾ...

കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനോടൊപ്പം ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനാണ് കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും പൂന്തുറയിലെത്തിയത്. തിങ്കളാഴ്ച രാവിലെ പൂന്തുറയിലെത്തിയ മന്ത്രിമാർ ലത്തീൻസഭ വികാരിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുയർന്നത്.

ഉടൻ മടങ്ങണം...

ഉടൻ മടങ്ങണം...

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാർ പൂന്തുറയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഇത്രയും ദിവസം ഇങ്ങോട്ട് വരാതിരുന്ന മന്ത്രിമാർ എത്രയും പെട്ടെന്ന് പൂന്തുറയിൽ നിന്ന് മടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വിഴിഞ്ഞത്...

വിഴിഞ്ഞത്...

ഓഖി ദുരന്തത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടായെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്നും, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ആരോപണമുണ്ടായി. കഴിഞ്ഞദിവസം വിഴിഞ്ഞത്തും മന്ത്രിമാർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ തിങ്കളാഴ്ച രാവിലെയാണ് സന്ദർശനം നടത്തിയത്. അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കന്യാകുമാരിയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് നിർമ്മലാ സീതാരാമൻ തിരുവനന്തപുരത്ത് എത്തിയത്.

English summary
ockhi cyclone;protest against kadakampally and mercykutty amma in poonthura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X