കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ദുരന്തനിവാരണം; ഉദ്യോഗസ്ഥരെ ആദരിച്ച് ജില്ലാ കലക്റ്റര്‍

Google Oneindia Malayalam News

കോഴിക്കോട്: ഓഖി ദുരന്തം നാശംവിതച്ച കോഴിക്കോട് ജില്ലയില്‍ ദുരന്തനിവാരണത്തിന് സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ യു.വി ജോസ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

ഇത്രയും വലിയൊരു ദുരന്തം നേരിടാന്‍ കഴിഞ്ഞതില്‍ ആദരം നേടിയവര്‍ക്ക് വലിയ പങ്കുണ്ടെന്ന് കലക്റ്റര്‍ അനുസ്മരിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തുടര്‍ന്നും സേവനങ്ങളുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ockhi

കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ.കെ പ്രസന്നന്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, കോഴിക്കോട് തഹസില്‍ദാര്‍ (ഭൂരേഖ) ഇ.അനിതകുമാരി, ഫിഷറീസ് അസി. ഡയറക്ടര്‍ പി.കെ രഞ്ജിനി, ഫിഷറീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. കെ വിജുല, ബേപ്പൂര്‍ മറൈന്‍ ഫിഷറീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ് സുജിത്, ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് എസ്.ഐ ഒ. സതീശന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ടെക്‌നിഷ്യന്‍ എന്‍.ചന്ദ്രബാബു, ബീച്ച് ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ കെ. ജോമി, സാമൂഹ്യ പ്രവര്‍ത്തകന്‍ മഠത്തില്‍ അബ്ദുല്‍ അസീസ്, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരായ എ. സിസ്സി, എന്‍. രജീഷ്, എ സ്വപ്‌ന, പി.അശ്വതി, വി.കെ ബാബു, പി. അഖില്‍, കോഴിക്കോട് ഫിഷറീസ് ഡ്രൈവര്‍ സി. നിഖില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറി അറ്റന്‍ഡര്‍ കെ.പി സുഗുണന്‍ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
English summary
ockhi-district collector honoured officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X