മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ! കേരളത്തിന് വലിയ പിന്തുണ നൽകി...
കടലിൽ അകപ്പെട്ടു പോയവരെ രക്ഷിക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കേരളത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ദുരന്തബാധിത മേഖലകൾ സന്ദർശിക്കാൻ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.
കടലിൽ അകപ്പെട്ടു പോയവരെ രക്ഷിക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാന സർക്കാർ സമയോചിതമായി ഇടപ്പെട്ടതിനെ വിലമതിച്ച് കൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും മുന്നോട്ട് കൊണ്ടുപോകുന്നതിന് സംസ്ഥാനസര്‍ക്കാരിന് പ്രചോദനമായെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ, ഐടി-ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതും കേരളത്തിന് ആശ്വാസമായി. സംസ്ഥാനം സമർപ്പിച്ച ഓഖി പുനരധിവാസ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് നിലവിലെ പ്രതികൂല സാഹചര്യത്തിൽ കേരളത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.












Click it and Unblock the Notifications