കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ചുഴലിക്കാറ്റ്: ബുധനാഴ്ച കോഴിക്കോട്ട് കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ച 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി ബുധനാഴ്ച കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും ഫിഷറീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഒത്തുകളി: വാതുവയ്പ്പുകാര്‍ ഇന്ത്യന്‍ വംശജര്‍... ഒരാള്‍ വിരാട് കോലിയുടെ മുന്‍ ടീമംഗം!!

വെള്ളയില്‍- പുതിയാപ്പക്കിടയില്‍ കരയില്‍ നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു മൃതദേഹം കാപ്പാട് കടപ്പുറത്ത് നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ നിന്നും കിട്ടി. പുതിയാപ്പ ഹാര്‍ബറില്‍ മൃതദേഹം എത്തിച്ചതിന് ശേഷം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ബേപ്പൂരില്‍ നിന്നും പുറപ്പെട്ട തിരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്‌.

ockhideath

കടല്‍ വെള്ളത്തില്‍ 200 മീറ്റര്‍ പരിധിക്കുള്ളിലാണ് മറ്റ്‌ എട്ട് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. മൃതദേഹങ്ങളില്‍ നിന്ന് വാച്ച്, കുരിശുമാല എന്നിവ കണ്ടെത്തി. മൃദേഹങ്ങള്‍ക്കിടയില്‍ അടിവസ്ത്രവും ഷര്‍ട്ടുമാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും അഴുകി വികൃതമായ നിലയിലായിരുന്നു വെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കീഴിലുള്ള സീ-റസ്‌ക്യൂ ടീമിലെ ടി.രജീഷ് പറഞ്ഞു. മൃതദേഹങ്ങള്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചര മണിയോടെ കനത്ത കാറ്റടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസം നേരിട്ടുവെന്ന് രജീഷ് പറഞ്ഞു. ചൊവ്വാഴ്ച കോഴിക്കോട് പുറംകടലില്‍നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

English summary
Ockhi-nine dead bodies found in kozhikode on wednestday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X