ഭൂമിക്കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, ഓഖിയില്‍ കേന്ദ്രസംഘത്തിന് മൊത്തം ചെലവായത് 10 ലക്ഷം: പികെ കൃഷ്ണദാസ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഹൈക്കോടതിയില്‍ പരിഗണനയിലുള്ള ഭൂമി കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ലോബി പ്രവര്‍ത്തിക്കുകയാണെ് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. ജനുവരി 30 മുതല്‍ സുപ്രധാന ഭൂമി കേസുകളില്‍ തുടര്‍ വിചാരണ നടക്കുകയാണ്.

സർക്കാരിനെ നയിക്കുന്നത് സംവരണവിരുദ്ധ ലോബി: സെക്രട്ടറിയേറ്റിന് മുന്നില്‍ 24മണിക്കൂര്‍ യൂത്ത് ലീഗ് സമരം

എന്നാല്‍ കേസുകളില്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ആരാണെന്നുപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഡ്വ. സുശീല ആര്‍ ഭട്ടിനെ മാറ്റിയതിനുശേഷം തുടര്‍ച്ചയായി അഭിഭാഷകരെ മാറ്റിക്കൊണ്ടിരിക്കുന്നു. തോട്ടം ഉടമകളായ വന്‍ കോര്‍പ്പറേറ്റുകള്‍ പ്രമുഖരായ സിവില്‍ അഭിഭാഷകരെ നിയോഗിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുത്. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഈ കേസില്‍ അനുകൂലവിധി നിര്‍ണായകമാണെിരിക്കെ സര്‍ക്കാര്‍ ബോധപൂര്‍വ്വം അനാസ്ഥ കാണിക്കുകയാണ്. സമാനസ്വഭാവമുള്ള നിരവധി കേസുകളില്‍ സര്‍ക്കാരിന് ഇതേ അലംഭവമാണുള്ളതെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

pk

സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമാനുസൃതമല്ലെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. ധൃതിപിടിച്ച് റിപ്പോര്‍ട്ട് വാങ്ങിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. മുന്നണി മാറിയിട്ടും ഒരേ ആളുകള്‍ തെന്നയാണ് ഇത്തരം താക്കോല്‍ സ്ഥാനങ്ങളില്‍ തുടരുന്നത്. ടി ആന്‍ഡ് ടി കമ്പനി, എവിടി കമ്പനി എന്നിവയുമായുള്ള കേസുകളിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നത്. സര്‍ക്കാറിന്റെ ഈ നിലപാടിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമത്തിന് ബിജെപി നേതൃത്വം നല്‍കും.

ഓഖി ദുരന്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ കേന്ദ്രസംഘത്തിന്റെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാന ഉദ്യോഗസ്ഥ സംഘമുള്‍പ്പെടെയുള്ളവര്‍ക്ക് ആകെ ചെലവഴിച്ചത് പത്തര ലക്ഷം രൂപയാണ്. എന്നാല്‍ ഇവരെ കാണാനെ പേരില്‍ മുഖ്യമന്ത്രിയുടെ ഒരു യാത്രയ്ക്ക് തന്നെ ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എട്ട'് ലക്ഷം രൂപ ധൂര്‍ത്തടിച്ചിരിക്കുകയാണ്. ധൂര്‍ത്തടിച്ച പണം തിരിച്ചടച്ചാല്‍ പ്രശ്‌നം അവസാനിക്കുമെന്ന നിലപാട് പരിഹാസ്യമാണ്. കളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണക്കുറ്റം ഇല്ലാതാകുമെന്ന വാദമാണ് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നേുട്ടുവെക്കുന്നത്.

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന കെ.സി. വേണുഗോപാല്‍ എംപിയുടെ നിലപാട് കോണ്‍ഗ്രസ് ഭീകരവാദികള്‍ക്കൊപ്പമാണെതിന്റെ തെളിവാണ്. ദേശീയ അന്വേഷണ ഏജന്‍സി ഭീകരപ്രവര്‍ത്തനത്തിന്റെ നിരവധി തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. വോട്ടുബാങ്കിനുവേണ്ടി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് രാഷ്ട്രത്തിന് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ockhi-total expense by central government is 10 lakh-p k krishnadas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്