ഗാന്ധി ജയന്തി: 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം'; അറിയാം ഗാന്ധിജിയുടെ മഹത് വചനങ്ങള്‍
ദില്ലി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 152-ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. അമേരിക്കയും ഇത്തവണ മഹാത്മ ഗാന്ധിയുടെ ജന്മദിനം അതീവ പ്രാധാന്യത്തോടെ കൊണ്ടാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. . ഐക്യരാഷ്ട്രസഭയും ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ് ഗാന്ധി ജയന്തി ദിനം. കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന് ഗുജറാത്തിലാണ് ഗാന്ധിജി ജനിക്കുന്നത്.
ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്ററായി തിരികെയെത്തിയ ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങള്‍ ഉണ്ടാവുന്നത് ദക്ഷിണാഫ്രിക്കയിലെ ജോലി സമയത്താണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 1915 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അഹിംസയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ പുതിയൊരു ദിശയിലേക്ക് വഴി നടത്തുകയായിരുന്നു. രാജ്യം മറ്റൊരു ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയുടെ മഹത് വചനങ്ങളും അദ്ദേഹത്തെ കുറിച്ച് മറ്റ് പ്രമുഖര്‍ പറഞ്ഞ വാക്കുകളും അറിയാം.

1- എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം
2-സമാധാനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത.
3-അധ്വാനവും അധ്യയനവും പ്രാർഥനയുമാണ് ആരോഗ്യത്തിന്‍റെ മൂന്ന് താക്കോൽ. ഏതെങ്കിലുമൊന്നിന്‍റെ അഭാവം ആരോഗ്യത്തെ ബാധിക്കും.
4-മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്.
5-പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
6-സത്യം ദൈവമാണ്
7-ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം
8-ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല, ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്
9-തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്യത്തിന് വിലയില്ല
10-ഇന്ന് ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി
11-പാപത്തെ വെറുക്കുക പാപിയെ സ്‌നേഹിക്കുക
12-കണ്ണിന് കണ്ണ് എന്നാണെങ്കില്‍ ലോകം അന്ധതയിലാണ്ടു പോകും
13-ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍
14-കോപം അഗ്‌നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ
15-സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം
16-പ്രാര്‍ഥനാനിരതനായ ഒരു മനുഷ്യന്‍ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും
17-ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി
18- നിങ്ങൾ ചിന്തിക്കുന്നതും, പറയുന്നതും, പ്രവർത്തിക്കുന്നതും ഒരുപോലെ ആകുമ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടനാണ് എന്ന് പറയുന്നത്.
ഗാന്ധിജിയെ കുറിച്ച് മറ്റ് പ്രമുഖര്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ..
1- "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്... പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല... ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും"-ജവഹര്‍ലാല്‍ നെഹ്റു
2- "ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. " - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
3- ''ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങൾ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ''-ഹോചിമിന്‍
4-''കിരാതമായ ഹിംസാമാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് മറ്റാരെക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ (എന്ന സ്ഥാനത്തിലും) ഉപരിയാണ്''-മാര്‍ട്ടിന്‍ ലൂഥര്‍ കിങ്
5-''ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി''- രബീന്ദ്രനാഥ ടാഗോർ












Click it and Unblock the Notifications