കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം;മലപ്പുറത്ത് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന ഒഡീഷ സ്വദേശി പിടിയില്‍
സംഭവത്തിന് ശേഷം ഹൊഗാര്ദേവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.
മലപ്പുറം: കൊണ്ടോട്ടി പുളിക്കലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ബീഹാര്‍ സ്വദേശിയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ഒഡീഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ നവരംഗ്പൂര് സ്വദേശി സൈനാസിയുടെ മകന് ഹൊഗാര്ദോവാണ് പോലീസ് പിടിയാലയത്. 2016 ഡിസംബര്‍ 18നാണ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മജി എന്ന യുവാവിനെ ഹൊഗാര്ദോവ് തലയ്ക്കടിച്ച് കൊന്നത്.
മജിയില് നിന്ന് ഹൊഗാര്ദോവ് 2000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ മുറിയിലുണ്ടായിരുന്ന പണി ആയുധമായ കൈക്കോട്ട് ഉപയോഗിച്ചാണ് ഹൊഗാര്ദോവ് മജിയുടെ തലയ്ക്കടിച്ചത്. സംഭവത്തിന് ശേഷം സമീപത്തെ ക്വാര്‍ട്ടേഴ്സിലെ തൊളിലാളികള്‍ക്കൊപ്പം ചീട്ടുകളിക്കാന്‍ പോയ ഹൊഗാര്ദോവ് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.

ഏറെ വൈകിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മജിയെ മറ്റു സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പരിക്കേറ്റ മജിയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഹൊഗാര്ദേവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിക്ക് ഒഡിയ ഒഴികെ മറ്റൊരു ഭാഷയും അറിയാത്തതിനാല്‍ തെളിവെടുപ്പിനും മൊഴിയെടുക്കാനും പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഒഡിയ ഭാഷ വശമുള്ള പുളിക്കല്‍ സ്വദേശികളുടെ സഹായത്താലാണ് പോലീസിന് പ്രതിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications