Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് എല്‍ഐസി ഓഫീസില്‍ മദ്യപന്റെ അഴിഞ്ഞാട്ടം!

കോഴിക്കോട്: നഗരമധ്യത്തിലെ എല്‍ ഐ സി ഓഫീസില്‍ അന്യസംസ്ഥാനത്തൊഴിലാളിയുടെ അക്രമം. തിങ്കളാഴ്ച രാത്രി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചാണ് ഇയാള്‍ എല്‍ ഐ സി ഓഫീസിനകത്ത് കയറിയത്. ഒഡീഷ സ്വദേശിയായ ജഗന്നാഥപത്ര എന്ന മുപ്പത്തിമൂന്നുകാരനാണ് അക്രമം നടത്തിയത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു.

മാനാഞ്ചിറയിലെ ബഹുനിലക്കെട്ടിടത്തില്‍ അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടിയ ഇയാള്‍ ഒന്നാം നിലയിലെ ലോബി, നോട്ടീസ് ബോര്‍ഡ്, മറ്റ് നിലകളിലെ കമ്പ്യൂട്ടറുകള്‍ തുടങ്ങിയ സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. മൂന്നാം നിലയിലെ സെര്‍വര്‍ റൂമില്‍ കയറി ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഓഫീസിലെ കസേരകള്‍, മേശകള്‍, ഫയലുകള്‍ തുടങ്ങിയവ വലിച്ചുവാരി നിലത്തിട്ട് നശിപ്പിച്ചു.

lic

എല്‍ ഐ സിയിലെ സീനിയര്‍ ഓഫീസര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്നു. ജീവനക്കാരില്‍ പലരും ഇയാളുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരിക്കുകയായിരുന്നത്രെ. എല്‍ ഐ സി ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഇയാള്‍ അടിച്ചുതകര്‍ത്തു. മാര്‍ക്കറ്റിംഗ് മാനേജരുടെയും സെയില്‍സ് മാനേജരുടെയും കാറുകളാണ് ഇയാള്‍ തകര്‍ത്തത്.

വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയിട്ടും ജഗന്നാഥ പത്ര അടങ്ങിയില്ല. പിടികൂടാന്‍ ശ്രമിച്ച പോലീസ് സംഘത്തിന് നേരെ ഇയാള്‍ അലമാര എടുത്തെറിഞ്ഞു. ഇയാളുടെ ആക്രമണത്തില്‍ കോഴിക്കോട് ടൗണ്‍ എസ് ഐ ശിവദാസന് പരിക്കേറ്റിട്ടുണ്ട്. അവസാനം എല്‍ ഐ സി ഓഫീസില്‍ നിന്നും പുറത്തിറങ്ങാനുള്ള ശ്രമത്തിനിടെയാണ് കക്ഷി പോലീസിന്റെ പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+