കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; സജി ചെറിയാനെതിരെ കേസെടുത്ത് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം; ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ടയിലെ കീഴ്വായൂപൂർ പോലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു സജി ചെറിയാനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഉടൻ തന്നെ എഫ് ഐ ആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിലാണ് നടപടി. ദേശാഭിമാനത്തെ വ്രണപ്പെടുത്തി എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

sajia-1657113186.jpg -Properti

മല്ലപ്പള്ളി സി പി എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശം. രണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകൾ.

'മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല';ഓൺലൈൻ മീഡിയക്കെതിരെ മാലാ പാർവ്വതി'മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല';ഓൺലൈൻ മീഡിയക്കെതിരെ മാലാ പാർവ്വതി

അതേസമയം സംഭവിച്ചത് നാക്ക്പിഴയാണെന്നാണായിരുന്നു സജി ചെറിയാൻ നിയമസഭയിൽ വിശദീകരിച്ചത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിവാദ പരാമർശത്തിൽ മന്ത്രി സ്ഥാനം സജി ചെറിയാൻ രാജിവെച്ചിരുന്നു. എന്നാൽ സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഭരണഘടനയെ തള്ളിപ്പറഞ്ഞ ഒരാള്‍ എം എൽ എ സ്ഥാനം കൂടി രാജിവെയ്ക്കുന്നതാണ് ഉചിതം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

സജി ചെറിയാന് എം എല്‍ എ സ്ഥാനത്ത് തുടരാൻ സാധിക്കി്ലലെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടാകും. അങ്ങനെയെങ്കിൽ എം എൽ സ്ഥാനവും രാജിവെക്കേണ്ടി വരും. ഇതുവരേയും തന്റെ പ്രസംഗം സജി ചെറിയാൻ തള്ളി പറഞ്ഞിട്ടിട്ടില്ല.

അതേസമയം എം എൽ എ സ്ഥാനം സജി ചെറിയാൻ രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.എം എൽ എയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191ാം അനുച്ഛേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ പരാമർശത്തിൽ ഉൾപ്പെടുന്നില്ലെന്നും ചിലർ വാദിക്കുന്നുണ്ട്.

English summary
offense punishable with imprisonment of up to 3 years; Police registered case against Saji Cheriyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X