അടിമാലി: പിരിച്ചുവിട്ട ജോലിക്കാരൻ എൽഐസി ഓഫീസിൽ എത്തി തീ കൊളുത്തി!!! മാനേജർ അടക്കമുള്ളവർക്ക് പരിക്ക്
അടിമാലി ചാറ്റുപാറ ശിവന്(കുട്ടന്-54) ആണ് ഓഫീസിന് ഉള്ളില്‍ വെച്ച് തീ കളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അടിമാലി: പിരിച്ചുവീടപ്പെട്ട ജീവനക്കാര്‍ എല്‍ഐസി ഓഫീസില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. 50ഓളം ആളുകള്‍ ഓഫീസില്‍ അകത്ത് ഉള്ളപ്പോഴാണ് തീ പടര്‍ന്നത്. പലരും പരിഭ്രാന്തരായി പുറത്തേയ്ക്ക് ഓടി. എന്നാല്‍ ചിലര്‍ക്ക് കനത്ത പുക കാരണം പുറത്തിറങ്ങാന്‍ ആയില്ല. ഫയര്‍ ഫോഴ്സ് ആണ് സ്ഥലത്തെത്തി തീ ശമിപ്പിച്ചത്.

അടിമാലി ചാറ്റുപാറ ശിവന്(കുട്ടന്-54) ആണ് ഓഫീസിന് ഉള്ളില്‍ വെച്ച് തീ കളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ഉള്ള ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ശിവനെ രക്ഷിയ്ക്കാന്‍ എത്തിയ രണ്ട് പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഓഫീസിലെ പ്രധാന രേഖകള്‍ എല്ലാം കത്തിപ്പോയി. 90 ശതമാനം പൊള്ളലേറ്റ ശിവന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

ബ്രാഞ്ചിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ശിവന് അടുത്തിടെ അഭിപ്രായ വ്യത്യാസത്തില്‍ ആയിരുന്നു. ഇതേ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാളെ പിരിച്ച് വിടാന്‍ തീരുമാനിച്ചത്. പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റനായി ഓഫീസില്‍ എത്തിയപ്പോള്‍ പെട്രോളും കയ്യില്‍ കരുതിയിരുന്നു.
മാനേജര്‍ ലീവാണെന്ന് അറിഞ്ഞപ്പോള്‍, അസിസ്റ്റന്റ് മാനേജരോട് തിരികെ ജോലിയില്‍ പ്രവേശിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട്. ഇദ്ദേഹം ഈ ആവശ്യം നിരസിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ അടുത്ത് ചെന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച അസിസ്റ്റന്റ് മാനേജര്‍ ജോസഫിനും പൊള്ളലേറ്റു.
ഓഫീസില്‍ തീ പടര്‍ന്നതോടെ ജീവനക്കാരും ഇടപാടുകാരും പരിഭ്രാന്തരായി, ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബാങ്കിലെ ക്ലോസിംഗ് രേഖകളും 20ല്് ഏറെ കംപ്യൂട്ടറുകളും കത്തി നശിച്ചു. അടിമാലി പോലീസ് അന്വേഷണം തുടങ്ങി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications