ചെക്ക്പോസ്റ്റിലെ വിജിലന്‍സ് റെയ്ഡ്; 5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
പാലക്കാട്: വേലന്താവളം വാണിജ്യനികുതി ചെക്ക്പോസ്റ്റില്‍ കഴിഞ്ഞദിവസം വിജിലന്‍സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് 5 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍മാരായ പ്രഭാകരന്, എന്‍. നസീം, ക്ലറിക്കല്‍ അസിസ്റ്റന്റ് മൊയ്തീന്, ഓഫീസ് അസിസ്റ്റന്റ് മോഹന്‍, അജീഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നുലക്ഷത്തിലധികം രൂപ ചെക്ക്പോസ്റ്റില്‍ നിന്നും കണ്ടെടുത്തിരുന്നു. ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് ജീവനക്കാര്‍ ചെക്ക് പോസ്റ്റിലെ അഴിമതിയിലൂടെ സമ്പാദിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.

പരിശോധന ഭയന്ന് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കൈക്കൂലിപ്പണം വിജിലന്‍സ് ഉദ്യോസ്ഥര്‍ കണ്ടെത്തിയത്. പണം നൂറിന്റേയും അഞ്ഞൂറിന്റേയും കെട്ടുകളാക്കി കടലാസ് കൊണ്ട് പൊതിഞ്ഞ ശേഷം ഓഫീസിലെ ഉപയോഗശൂന്യമായ ഫയലുകള്‍ക്കും കടലാസുകള്‍ക്കും ഇടയില്‍ തിരുകിയ നിലയില്‍ സൂക്ഷിക്കുകയായിരുന്നു.
ചെക്ക് പോസ്റ്റിലെ വരുമാനത്തേക്കാള്‍ ഏറെയായിരുന്നു ഇവിടെനിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പറ്റുന്നത്. വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധനപ്പെട്ട വാണിജ്യനികുതി ചെക്ക്പോസ്റ്റാണ് വേലന്താവളത്തിലേത്. ഓണത്തോടനുബന്ധിച്ച് നൂറുകണക്കിന് ചരക്കു ലോറികളാണ് ഇതുവഴി കടന്നു പോകുന്നത്. ഇവിടെ അഴിമതി വ്യാപകമാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications