കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക്‌പോസ്റ്റിലെ വിജിലന്‍സ് റെയ്ഡ്; 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Anwar Sadath
Google Oneindia Malayalam News

പാലക്കാട്: വേലന്താവളം വാണിജ്യനികുതി ചെക്ക്‌പോസ്റ്റില്‍ കഴിഞ്ഞദിവസം വിജിലന്‍സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് 5 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍മാരായ പ്രഭാകരന്‍, എന്‍. നസീം, ക്ലറിക്കല്‍ അസിസ്റ്റന്റ് മൊയ്തീന്‍, ഓഫീസ് അസിസ്റ്റന്റ് മോഹന്‍, അജീഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നുലക്ഷത്തിലധികം രൂപ ചെക്ക്‌പോസ്റ്റില്‍ നിന്നും കണ്ടെടുത്തിരുന്നു. ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് ജീവനക്കാര്‍ ചെക്ക് പോസ്റ്റിലെ അഴിമതിയിലൂടെ സമ്പാദിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.

palakkadmap

പരിശോധന ഭയന്ന് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കൈക്കൂലിപ്പണം വിജിലന്‍സ് ഉദ്യോസ്ഥര്‍ കണ്ടെത്തിയത്. പണം നൂറിന്റേയും അഞ്ഞൂറിന്റേയും കെട്ടുകളാക്കി കടലാസ് കൊണ്ട് പൊതിഞ്ഞ ശേഷം ഓഫീസിലെ ഉപയോഗശൂന്യമായ ഫയലുകള്‍ക്കും കടലാസുകള്‍ക്കും ഇടയില്‍ തിരുകിയ നിലയില്‍ സൂക്ഷിക്കുകയായിരുന്നു.

ചെക്ക് പോസ്റ്റിലെ വരുമാനത്തേക്കാള്‍ ഏറെയായിരുന്നു ഇവിടെനിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പറ്റുന്നത്. വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധനപ്പെട്ട വാണിജ്യനികുതി ചെക്ക്‌പോസ്റ്റാണ് വേലന്താവളത്തിലേത്. ഓണത്തോടനുബന്ധിച്ച് നൂറുകണക്കിന് ചരക്കു ലോറികളാണ് ഇതുവഴി കടന്നു പോകുന്നത്. ഇവിടെ അഴിമതി വ്യാപകമാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന.

English summary
officers suspended after Vigilance raids Velanthavalam check post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X