വിവിധ ജനവിഭാഗങ്ങളുടെ ഭക്ഷ്യസംസ്‌കാരം വിളിച്ചോതി ഒഫീര്‍ ഫെസ്റ്റ് 8 മുതല്‍
കോഴിക്കോട്: നൂറ്റാണ്ടുകളായി കോഴിക്കോടിന്റെ സാമ്പത്തിക സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന വിവിധ ദേശ-സാമുദായിക ജനവിഭാഗങ്ങളുടെ ഭക്ഷണവും സംസ്‌കാരവും പുനഃരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി ഒരു ഭക്ഷ്യമേള.
ഫെബ്രുവരി 8 മുതല്‍ 11 വരെയാണ് കോഴിക്കോട് ബീച്ച് റോഡിലെ ആസ്പിന്‍ കോര്‍ട്ടിയാര്‍ഡില്‍ ഒഫീര്‍ ഫെസ്റ്റ് എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. 'ഒഫീര്‍ ഫെസ്റ്റി'ന്റെ ലോഗോ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പ്പറേഷന്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജിന് നല്‍കി പ്രകാശനം ചെയ്തു. പി കിഷന്‍ചന്ദ്, കെ സജീവ്കുമാര്‍, കെ പി രമേഷ്, ഷാഫി അഹമ്മദ്, നസീബ് മെഹ്മൂദ്, ആയിഷ മെഹ്മൂദ് തുടങ്ങിയവര്‍ പങ്കെടുത്തു.

'ഒഫീര്‍ ഫെസ്റ്റി'ന്റെ ലോഗോ പ്രകാശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പ്പറേഷന്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജിന് നല്‍കി നിര്‍വ്വഹിക്കുന്നു












Click it and Unblock the Notifications