മാസ ശമ്പളം 2.8 ലക്ഷം രൂപ: ജോലി വേറെങ്ങും അല്ല, ഇന്ത്യയില്‍ തന്നെ, ഇപ്പോള്‍ അപേക്ഷിക്കാം
ഡല്‍ഹി: ജനറൽ മാനേജർ (ലീഗൽ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL). അസമിലെ ദുലിയാജനിലുള്ള പ്രവർത്തന യൂണിറ്റിലായിരിക്കും നിയമനം. ഓയിൽ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ഒരു ഒഴിവിലേക്കാണ് നിയമനം. ലഭ്യമായ തസ്തികകളിലേക്ക് തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് യുജിസി/അനുയോജ്യമായ സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയുടെ അംഗീകാരമുള്ള യോഗ്യതയുണ്ടായിരിക്കണം.
ബന്ധപ്പെട്ട വ്യവസായത്തിൽ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. വിദൂര പഠനത്തിലൂടെയോ പാർട്ട് ടൈം ജോലിയിലൂടെയോ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1,20,000- 2,80,000 രൂപ വരെ ശമ്പളം ലഭിക്കും. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായപരിധി 54 ആയിരിക്കും.

തിരഞ്ഞെടുക്കുന്നവരെ അസമിലെ ദുലിയജനിൽ മാത്രമേ നിയമിക്കുകയുള്ളൂവെങ്കിലും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തന മേഖലകളിലേക്ക്/ഓഫീസുകളിലേക്ക് ആവശ്യമെങ്കില്‍ സേവനം ആവശ്യപ്പെടുന്നതാണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പൂരിപ്പിച്ച അപേക്ഷാ ഫോം (ഹാർഡ് കോപ്പി) ചുവടെ സൂചിപ്പിച്ചിരിക്കുന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ 2023 ഒക്ടോബർ 8-ന് രാത്രി 11:59-ന് അയയ്ക്കണം.
പേഴ്‌സണൽ ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ നിയമിക്കുക. പേഴ്‌സണൽ ഇന്റർവ്യൂ സമയത്ത് (PI), നിലവിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അപേക്ഷകർ അവരുടെ തൊഴിലുടമയിൽ നിന്ന് ഒരു നോണ്‍ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കേണ്ടി വരും.
ശമ്പളത്തോടൊപ്പം തന്നെ താമസം, ആശ്രിതർക്ക് കൂടിയുള്ള സൗജന്യ മെഡിക്കൽ ആനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി/പിഎഫ്, ഹൗസ് ബിൽഡിംഗ് ലോൺ, വാഹന വായ്പ, ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവയും ലഭിക്കും. അതേസമം ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ക്കും ഉദ്യോഗാർത്ഥികള്‍ വിധേയമാകേണ്ടി വരും.
ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. ആസാമിലെ ദുലിയാജൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ദുലിയാജൻ, നോയിഡ , ഗുവാഹത്തി , ജോധ്പൂർ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട് .ലിബിയ , ഗാബോൺ , നൈജീരിയ , സുഡാൻ , വെനസ്വേല , മൊസാംബിക് , യെമൻ , ഇറാൻ , ബംഗ്ലാദേശ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലേക്കും കമ്പനി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications