കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നറിയിപ്പ് നൽകിയിട്ടും മനസ്സിലാക്കിയില്ല.. ചീഫ് സെക്രട്ടറിക്കെതിരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒരു ദിവസം മുന്‍പ് തന്നെ വിവരം ലഭിച്ചിട്ടും വേണ്ട മുന്നറിയിപ്പ് ജനത്തിന് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് ആരോപണം. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഒരു ദിവസം മുന്‍പേ തന്നെ വിവരം കൈമാറിയിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍ മുന്നറിയിപ്പ് സന്ദേശത്തിലെ ചില സാങ്കേതിക പദങ്ങളുടെ അര്‍ത്ഥം മനസ്സിലാവാഞ്ഞതാണ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടാവാന്‍ കാരണമായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് എന്ന വാക്കിന് പകരം ഡീപ് ഡിപ്രഷന്‍ എന്ന വാക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഡീപ് ഡിപ്രഷനാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്.

ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!

OKHI

നവംബര്‍ 29നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ മുന്നറിയിപ്പ് സന്ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കണമെന്ന നിര്‍ദേശവും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ച ചീഫ് സെക്രട്ടറി കെഎം എബ്രഹാം, ചുഴലിക്കാറ്റ് എന്നൊരു പദം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് മാത്രമാണ് ഓഖി ചുഴലിക്കാറ്റിന് സാധ്യതയുണ്ട് എന്ന അറിയിപ്പ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

English summary
Meteorological Department against Chief Secretary of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X