അബിയുടെ മരണം പ്രവചിച്ചു, ഇനി 2 പേർ.. ഓഖി ചുഴലിക്കാറ്റും.. യുവാവിന്റെ ഞെട്ടിക്കുന്ന അടുത്ത പ്രവചനം!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിന്റേയും നടനും മിമിക്രി താരവുമായ അഭിയുടെ മരണത്തിന്റേയും പശ്ചാത്തലത്തില്‍ യുവാവിന്റെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു പ്രമുഖന്‍ മരിക്കുമെന്നും അടുത്ത ദുഖവെളളിക്ക് മുന്‍പായി കേരളത്തില്‍ വലിയ കൊടുങ്കാറ്റ് ഉണ്ടാകുമെന്നുമായിരുന്നു നേരത്തെ ഇയാളുടെ പ്രവചനം. അബി മരിക്കുകയും ഓഖി ചുഴലിക്കാറ്റ് ഉണ്ടാവുകയും ചെയ്തതോടെ നാട്ടുകാര്‍ ഞെട്ടിയിരിക്കുകയാണ്. ഈ യുവാവ് ആകട്ടെ പുതിയ പ്രവചനവുമായി രംഗത്ത് വന്നിട്ടുമുണ്ട്.

മുകേഷിന് തെറി, കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കും കൂവല്‍! നാണംകെട്ട് പിണറായിയും കൂട്ടരും

ഇത്തവണ ഇറാഖ്

ഇത്തവണ ഇറാഖ്

പുതിയ വീഡിയോയിലെ പ്രവചനം ഇറാഖിനെ കുറിച്ചാണ്. എല്ലാവരും ഇറാഖിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ഇതുവരെ കാണാത്ത സഹനം ഇറാഖ് നേരിടാന്‍ പോവുകയാണ്. വളരെ ക്ഷാമങ്ങളും അവിടുത്തെ ഭരണാധികാരികളെ നിശബ്ദരാക്കുന്ന സാഹചര്യങ്ങളും വരാന്‍ പോകുകയാണ് എന്നും താന്‍ അവിടെയുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പറയുന്നു.

ക്രിസ്തുവിന്റെ പേരിലാണ് പ്രവചനം

ക്രിസ്തുവിന്റെ പേരിലാണ് പ്രവചനം

മതത്തിന്റെയും ജാതിയുടേയും പേരിലല്ല, ക്രിസ്തുവിന്റെ പേരിലാണ് തന്റെ പ്രവചനം എന്നും ഇയാള്‍ പറയുന്നു. ഇയാളെ പരിഹസിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ നടത്തിയെന്ന് പറയപ്പെടുന്ന പ്രവചനങ്ങള്‍ സംഭവിച്ചതോടെ പലരും ഇയാളെ വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം.

എല്ലാം ഫലിച്ചുവെന്ന്

എല്ലാം ഫലിച്ചുവെന്ന്

കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ആദ്യ പ്രവചനത്തിന്റെ വീഡിയോ പുറത്ത് വന്നത്. തൃശൂര്‍ പാമ്പൂര്‍ സ്വദേശി ബാബുരാജ് ആണ് ഈ പ്രവചന വീഡിയോ പുറത്ത് വിട്ടത്. താന്‍ ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം ഫലിച്ചുവെന്നാണ് ഇയാള്‍ ഉന്നയിക്കുന്ന അവകാശ വാദം. മലയാറ്റൂര്‍ പള്ളിയുടെ ഒരു മലമുകളില്‍ ഇരുന്നായിരുന്നു ആദ്യത്തെ പ്രവചനം ഇയാള്‍ നടത്തിയത്.

ദൈവം നൽകുന്ന സന്ദേശം

ദൈവം നൽകുന്ന സന്ദേശം

വ്രതത്തിന്റെ ഭാഗമായി താന്‍ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇയാള്‍ പറയുന്നുണ്ട്. മാത്രമല്ല പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുമ്പോഴാണേ്രത ഇയാള്‍ക്ക് ചില വെളിപാടുകളുണ്ടായത്. ദൈവമാണത്രേ ഇയാള്‍ക്ക് ദൈവമക്കള്‍ക്കായി സന്ദേശങ്ങളും പ്രവചനങ്ങളും നല്‍കിയത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുന്നുണ്ട്.

മരണത്തിന്റെ പ്രവചനങ്ങൾ

മരണത്തിന്റെ പ്രവചനങ്ങൾ

ഒരു സിനിമാ സംവിധായകനും എല്‍ഡിഎഫ് നേതാവും മരിക്കുമെന്നും ഇയാള്‍ നേരത്തെ പ്രവചിച്ചിരുന്നുവത്രേ. ഐവി ശശിയും ഉഴവൂര്‍ വിജയനും മരിച്ചതോടെ ഈ പ്രവചനവും സത്യമായി എന്നും പ്രചരിക്കപ്പെടുന്നു. പ്രശസ്തരായ മൂന്ന് പേര്‍ മരിക്കുമെന്നും പ്രവചനമുണ്ട്. അതിലൊന്ന്, അതായത് അബിയുടേത് സംഭവിച്ച് കഴിഞ്ഞു എന്നാണ് അവകാശവാദം.

വീഡിയോ വൈറൽ

പുതിയ പ്രവചന വീഡിയോ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth who predicted Abi's death and Okhi Cyclone comes with new video

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്