അബിയുടെ മരണം, ഓഖി കൊടുങ്കാറ്റ്... ആ യുവാവിന്റെ പ്രവചനം ശരിയായിരുന്നോ? വീഡിയോ വീണ്ടും വൈറല്‍

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  തൃശൂർ സ്വദേശിയുടെ പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല! | Oneindia Malayalam

  തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബര്‍ 26 ന് ആയിരുന്നു ആ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍ ഒരു വീഡിയോ ആയി പുറത്ത് വന്നത്. തൃശൂര്‍ പാമ്പൂര്‍ സ്വദേശിയായ ബാബുരാജ് ആയിരുന്നു ആ പ്രവചനങ്ങള്‍ നടത്തിയത്. താന്‍ ഇതുവരെ നടത്തിയ പ്രവചനങ്ങള്‍ ശരിയായിരുന്നു എന്ന അവകാശവാദവും ഉണ്ടായിരുന്നു.

  കേരളത്തിൽ വൻ ഭൂമികുലുക്കം, വൻ കൊടുങ്കാറ്റ്; പിന്നെ ഞെട്ടിപ്പിക്കുന്ന മൂന്ന് മരണം... 'ഫീകര പ്രവചനം'!!

  അടുത്ത ദു:ഖവെള്ളിക്ക് മുമ്പായി കേരളത്തില്‍ വലിയ കൊടുങ്കാറ്റ് ഉണ്ടാകും എന്നായിരുന്നു പ്രവചനങ്ങളില്‍ ഒന്ന്. കേരളം ഞെട്ടുന്ന രീതിയില്‍ ഒരു പ്രമുഖന്റെ മരണം ഉണ്ടാകും എന്നും പ്രവചിച്ചിരുന്നു.

  ഉൾക്കടലിൽ ഭീകരാന്തരീക്ഷം; ഓഖി ആഞ്ഞടിക്കുന്നു... അഭയമില്ലാതെ കടലിൽ നീന്തി മനുഷ്യർ, നടുക്കം മാറാതെ...

  ഈ രണ്ട് കാര്യങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് ശരിയായിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിക്കുന്നു. നടനും മിമിക്രി താരവും ആയ അബി ആരേയും ഞെട്ടിച്ചുകൊണ്ട് ഇഹലോകവാസം വെടിയുകയും ചെയ്തു.

  സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു ആ വീഡിയോക്ക്. എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും വൈറല്‍ ആവുകയാണ്.

  തൃശൂര്‍ തൃശൂര്‍ സ്വദേശി

  തൃശൂര്‍ തൃശൂര്‍ സ്വദേശി

  തൃശൂര്‍ സ്വദേശിയായ ബാബുരാജ് ആയിരുന്നു ആ വീഡിയോക്ക് പിറകില്‍. ഒക്ടോബര്‍ 26 ന് റെക്കോര്‍ഡ് ചെയ്തത് എന്ന് പറഞ്ഞായിരുന്നു ആ വീഡിയോ പുറത്ത് വിട്ടത്. ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍ ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്.

  കൊടുങ്കാറ്റ് ശരിയായി

  കൊടുങ്കാറ്റ് ശരിയായി

  അടുത്ത ദു:ഖ വെള്ളിക്ക് മുമ്പ് കേരളത്തില്‍ വന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും എന്നായിരുന്നു ഒരു പ്രവചനം. വന്‍ കൃഷിനാശം ഉണ്ടാകും എന്നും നാശനഷ്ടങ്ങള്‍ ഉണ്ടാകും എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്. സംഗതി ഏതാണ്ട് ശരിയായിരിക്കുകയാണ്. ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.

  അബിയുടെ മരണം

  അബിയുടെ മരണം

  പ്രശസ്തനായ ഒരാളുടെ മരണം കൂടി കേരളം കാണും എന്ന് പ്രവചനത്തില്‍ പറഞ്ഞിരുന്നു. ആ മരണത്തില്‍ കേരളം ഞെട്ടും എന്നും പറഞ്ഞു. അബിയുടെ അപ്രതീക്ഷിത മരണത്തോടെ ആ പ്രവചനവും ശരിയായ മട്ടാണ്.

  മലയാറ്റൂര്‍ പള്ളിയുടെ അടുത്ത്

  മലയാറ്റൂര്‍ പള്ളിയുടെ അടുത്ത്

  മലയാറ്റൂര്‍ പള്ളിയുടെ അടുത്തുള്ള ഒരു മലമുകളില്‍ ഇരുന്നായിരുന്നു ഈ പ്രവചനങ്ങളെല്ലാം ബാബുരാജ് വീഡിയോയില്‍ ആക്കിയത്. രണ്ട് ദിവസം ഭക്ഷണം ഒന്നും കഴിക്കാതെ വ്രതത്തില്‍ ആയിരുന്നു എന്നൊക്കെയാണ് അന്ന് പറഞ്ഞിരുന്നത്. അന്നേ വീഡിയോ വൈറല്‍ ആയിരുന്നു.

  ദൈവം കാണിച്ചുകൊടുത്തത്

  ദൈവം കാണിച്ചുകൊടുത്തത്

  ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവില്‍ ചില വെളിപ്പെടുത്തലുകള്‍ കാണാന്‍ സാധിച്ചു എന്നാണ് വീഡിയോയില്‍ പറയുന്നത്. ദൈവം നല്‍കിയ സന്ദേശങ്ങളും പ്രവചനങ്ങളും ആണ് എന്നാണ് അവകാശവാദം. എല്ലാം ദൈവമക്കളെ അറിയിക്കാന്‍ വേണ്ടിയാണത്രെ വീഡിയോ എടുത്തത്.

  ഭൂമികുലുക്കം

  ഭൂമികുലുക്കം

  കേരളത്തില്‍ ഒരു വലിയ ഭൂമികുലുക്കം ഉണ്ടാകും എന്നും ഇയാള്‍ പ്രവചിച്ചിരുന്നു. ഭൂമികുലുക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തീയ്യതികളും പ്രവചിച്ചിരുന്നു. എന്നാല്‍ ആ തീയ്യതികളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ ദൈവത്തിന് അക്കാര്യത്തില്‍ ബാധ്യതയൊന്നും ഇല്ലെന്നാണ് വാദം. കാരണം, ദൈവം പറഞ്ഞത് താന്‍ മനസ്സിലാക്കിയതില്‍ പറ്റിയ വല്ല തെറ്റും ആയിരിക്കുമത്രെ!

  അത്ഭുതം പാളിപ്പോയോ

  അത്ഭുതം പാളിപ്പോയോ

  2017 നവംബര്‍ 23 ന് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി ജീസസ് പ്രയര്‍ ഗ്രൂപ്പിനോട് ദൈവം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ദൈവം എന്തോ അത്ഭുതം കാണിക്കും എന്നൊക്കെ ആണ് പറഞ്ഞിരുന്നത്. എന്നാല്‍ ആ ദിവസം ഒന്നും സംഭവിച്ചില്ല എന്നത് വേറെ കാര്യം.

  ഐവി ശശിയും ഉഴവൂര്‍ വിജയനും

  ഐവി ശശിയും ഉഴവൂര്‍ വിജയനും

  ഐവി ശശിയുടേയും ഉഴവൂര്‍ വിജയന്റേയും മരണം താന്‍ കൃത്യ ദിവസം അടക്കം പ്രവചിച്ചിരുന്നു എന്നാണ് അവകാശവാദം. ഒരു സിനിമ സംവിധായകന്‍ മരിക്കും എന്നും എല്‍ഡിഎഫ് നേതാവ് മരിക്കും എന്നും ആയിരുന്നത്രെ അന്ന് കിട്ടിയ വെളിപാട്. എന്തായാലും ആ രണ്ട് പേരും മരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.

  മൂന്ന് വ്യക്തികള്‍

  മൂന്ന് വ്യക്തികള്‍

  പ്രശസ്തരായ മൂന്ന് വ്യക്തികളുടെ മരണം കൂടി ഉണ്ടാകും എന്നായിരുന്നു മറ്റൊരു പ്രവചനം. അബിയുടെ മരണം ഇപ്പോള്‍ അതില്‍ ഒന്നാണ് എന്നാണ് പറയുന്നത്. ഇനിയും രണ്ട് പ്രശസ്തര്‍ മരിക്കുമത്രെ.

  വീഡിയോ കാണാം

  ആ പ്രവചനങ്ങളുടെ വീഡിയോ കാണാം...

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Ohki Cyclone, Abi's death: The predictions by youth comes true? Video viral

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്