ഓഖി ദുരന്തം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി,തീരത്തു നിന്നും 7 നോട്ടിക്കൽ മൈൽ അകലെ
ബേപ്പൂര്‍: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ രണ്ടു ദിവസംകൊണ്ടു ബേപ്പൂരില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒന്‍പതായി. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
തീരത്തുനിന്ന് ഏഴു നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍. ഇവ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണ്. തീരദേശ പൊലീസും മീന്‍പിടിത്ത ബോട്ടുകളും മറ്റും തെരച്ചിലിന് ഇറങ്ങി. ചൊവ്വാഴ്ച ബേപ്പൂരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം താനൂരിലും പരപ്പനങ്ങാടിയിലും ഓരോ മൃതദേഹങ്ങള്‍ കൂടി ലഭിച്ചു.

ബേപ്പൂര്‍ പോര്‍ട്ട്, ഹാര്‍ബര്‍, ജങ്കാര്‍ ജംഗ്ഷന്‍ എിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ അടുപ്പിച്ചത്. കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പോലീസ് എന്നിവരുടെ ഒരു കപ്പല്‍, സ്പീഡ് ബോട്ട്, ഫിഷിംഗ് ബോട്ട് എന്നിവയിലായിരുന്നു തെരച്ചില്‍. മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. ശരീരം പൂര്‍ണ്ണമായി അഴുകുകയും അടര്‍ന്നു പോവുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications