കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ദുരിതാശ്വാസം; മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടികാഴ്ച നടത്തും. ശനിയാഴ്ച വൈകീട്ട് 5.30ന് ദില്ലിയില്‍ വച്ചാണ് കൂടിക്കാഴ്ച.

ഇടത് പ്രവേശനത്തെ എതിര്‍ത്ത് ജില്ലാ കമ്മിറ്റികള്‍: വീരന്‍ പെരുവഴിയിലാകുമോ ?ഇടത് പ്രവേശനത്തെ എതിര്‍ത്ത് ജില്ലാ കമ്മിറ്റികള്‍: വീരന്‍ പെരുവഴിയിലാകുമോ ?

ഓഖി ചുഴലികാറ്റ് സംസ്ഥാനത്ത് വലിയ രീതിയിലുള്ള നാശം വിതച്ച സാഹര്യത്തില്‍ സുനാമി മാതൃകയിലുള്ള പ്രത്യേക പാക്കേജാണ് മുഖ്യമന്ത്രി ആവശ്യപ്പെടുക. ദുരന്തത്തെ തുടര്‍ന്ന് കടലില്‍ വെച്ച് മരിച്ച ആളുകളുടെ മൃതദേഹം കണ്ടെത്തുന്നതിന് നാവിക സേനയുടെ സഹായം അഭ്യര്‍ത്ഥിക്കാനായി പ്രതിരോധ മന്ത്രി സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

 cm

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ച് പ്രത്യേക ഫണ്ട് രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ദുരന്തത്തില്‍ മരിച്ചവരുടെ ധനസഹായം 25 ലക്ഷം രൂപായാക്കി ഉയര്‍ത്തണമെന്ന സര്‍വ്വകക്ഷിയോഗത്തിലെ ആവശ്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്നായിരുന്നു ദുരന്ത ബാധിത സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി.

English summary
for requesting okhi rehabilitation special package chief minister pinarayi vijayan will meet central minister home minister on delhi. according to decession of all party meeting chief minister will meet central minister at dehli on saturday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X