കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഖി: മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം: രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ദുരന്തം നടന്നിട്ട് മൂന്നു വർഷം പൂർത്തിയായിരിക്കുന്നു. മൂന്നു വർഷം പിന്നിട്ടിട്ടും മൽസ്യത്തൊഴിലാളികൾക്കും കുടുംബത്തിനും ഇന്നും ദുരിതങ്ങൾ അവസാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രഖ്യാപനങ്ങളിലും പാക്കേജുകളിലും പലതും ഇന്നും കടലാസിൽ മാത്രമാണ്. 2017 നവംബർ 29ന് ഓഖി കാറ്റിൽ 52 പേർ മരിക്കുകയും 104 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ. കടലിൽ പോയ മൽസ്യത്തൊഴിലാളികൾക്ക് കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പു നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അഹമ്മദ് പട്ടേലിന് പകരക്കാരന്‍ തെലങ്കാന ലീഡര്‍ , ട്രബിള്‍ ഷൂട്ടര്‍ വേണുഗോപാല്‍ , ടീം രാഹുല്‍ മാറുന്നു ! !അഹമ്മദ് പട്ടേലിന് പകരക്കാരന്‍ തെലങ്കാന ലീഡര്‍ , ട്രബിള്‍ ഷൂട്ടര്‍ വേണുഗോപാല്‍ , ടീം രാഹുല്‍ മാറുന്നു ! !

ദുരിതാശ്വാസ പ്രവർത്തനത്തിൽ തുടക്കത്തിലുണ്ടായ ഏകോപനമില്ലായ്മയും ദുരന്തത്തിന്റെ ആഘാതംകൂട്ടി. ഓഖിയുടെ ആഘാതത്തിൽ നിന്നും ഇന്നും കരകയറാത്ത അനവധി കുടുംബങ്ങളാണ് അടിമലത്തുറ മുതൽ വേളി വരെ തീരത്തുള്ളത്. മരണത്തെ മുഖാമുഖം കണ്ട് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ പലർക്കും ഇന്നും തൊഴിലിന്പോകാൻ പറ്റുന്നില്ല.ഫിഷറീസ് മന്ത്രാലയം എന്ന കേന്ദ്രത്തിന്റെ വാഗ്ദാനം ഇതുവരെ പൂർത്തിയായിട്ടില്ല. സംസ്ഥാനം പ്രഖ്യാപിച്ച 2000 കോടിയുടെ ഓഖി പാക്കേജിൽ പലതും ലക്ഷ്യത്തിലെത്തിയില്ല . മൽസ്യത്തൊളിലാളികളുടെ സുരക്ഷ ഇപ്പോഴും ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ramesh-chennithala

 ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കളിക്കുന്നതാര്? വീണ്ടും സോളാര്‍ ഓര്‍മിപ്പിച്ചത് ഗുണത്തേക്കളേറെ ദോഷം ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കളിക്കുന്നതാര്? വീണ്ടും സോളാര്‍ ഓര്‍മിപ്പിച്ചത് ഗുണത്തേക്കളേറെ ദോഷം

ഓഖിക്ക് പിറ്റേ വർഷം കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷകരായി എത്തിയത് ഇതേ മൽസ്യത്തൊഴിലാളികളാണ്. കേരളത്തിന്റെ കടൽ സൈന്യമായി അവർ വിശേഷിപ്പിക്കപ്പെട്ടു. വർഷം പിന്നിട്ടപ്പോൾ കോവിഡ് സമയത്ത് ഇതേ തീരഗ്രാമങ്ങളിൽ പൊലീസിനെ ഉപയോഗിച്ചുള്ള വികലമായ പൊലീസ് ബലപ്രയോഗങ്ങളും സംസ്ഥാനം കണ്ടു. മൽസ്യത്തൊഴിലാളികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. ഓഖി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കുന്നു. ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന കുടുംബങ്ങളെ ചേർത്ത് നിർത്തുന്നു. ജീവനോപാധികളും വീടും മറ്റ് നഷ്ടങ്ങളും ഉണ്ടായവർക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

' ഈ പുഴുക്കുത്തുകളെ ഇനിയും വച്ച് പൊറുപ്പിക്കണോ ' ? ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോൺ' ഈ പുഴുക്കുത്തുകളെ ഇനിയും വച്ച് പൊറുപ്പിക്കണോ ' ? ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോൺ

 കൊവിഷീൽഡ് അടിയന്തര ഉപയോഗത്തിനായി അപേക്ഷ നൽകും: അഡാർ പൂനെവാല , വാക്സിനിൽ ഇന്ത്യയ്ക്ക് മുൻഗണന കൊവിഷീൽഡ് അടിയന്തര ഉപയോഗത്തിനായി അപേക്ഷ നൽകും: അഡാർ പൂനെവാല , വാക്സിനിൽ ഇന്ത്യയ്ക്ക് മുൻഗണന

Recommended Video

cmsvideo
എന്താണ് ഈ ഓഖി? What is Okhi Cyclone ?? | Oneindia Malayalam

English summary
Okhi: The government should keep the promise given to the fishermen: Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X