കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങലില്‍ നായ്ക്കളുടെ ആക്രമണം; വയോധികന്‍ മരിച്ചു, കൈയും മുഖവും കടിച്ചുകീറി!!

തോളിലും കഴുത്തിലും കടിയേറ്റിരുന്ന ഇയാളുടെ മുഖവും വലതുകൈയും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധന്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു. കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (85) ആണ് മരിച്ചത്. തോളിലും കഴുത്തിലും കടിയേറ്റിരുന്ന ഇയാളുടെ മുഖവും വലതുകൈയും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. പത്തുമീറ്റര്‍ ചുറ്റളവില്‍ ചോരപ്പാടുണ്ട്. ഇത് നായ്ക്കളോട് കുഞ്ഞികൃഷ്ണന്‍ മല്ലിട്ടതിന്റെ ലക്ഷണമാണെന്ന് പോലീസ് പറഞ്ഞു. നായ്ക്കള്‍ കുഞ്ഞികൃഷ്ണനെ കടിച്ചുകീറുന്നതിന് പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളാണ്.

Stray

കാട്ടിന്‍ പുറത്തെ പാടത്ത് രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. തെരുവ്‌നായ്ക്കളുടെ ആക്രമണത്തില്‍ തന്നെയാണ് കുഞ്ഞികൃഷ്ണന്‍ മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നപ്പോള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. മുടിവെട്ടാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു പോയത്. നടക്കാന്‍ അല്‍പ്പം പ്രയാസമുള്ള വ്യക്തിയാണ് ഇദ്ദേഹം. വീട്ടില്‍ നിന്നു അല്‍പ്പം അകലെയുള്ള പാടത്ത് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ ഈ സമയമെത്തിയിരുന്നു. ഈ സമയവും നായ്ക്കള്‍ കടിച്ചുകീറുകയായിരുന്നു.

English summary
Old man killed by dog attack in Attingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X