Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തിന് ഇരയായ വൃദ്ധ ആത്മഹത്യ ചെയ്തു; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

70 കാരി സഹോദരിയുടെ വീട്ടില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൈംഗിക ആക്രമണത്തിന് ഇരയായത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴവാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

കണ്ണൂര്‍: മുഴക്കുന്നില്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് വൃദ്ധ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറളം പന്നിമൂല സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിഎം രാജീവനാണ് പോലീസ് പിടിയിലായത്. കഴിഞ്ഞാഴ്ചയാണ് വൃദ്ധ പീഡിപ്പിക്കപ്പെട്ടത്. മനോവിഷമം മൂലം അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു.

Rape

രാജീവന്റെ ബന്ധുവാണ് പീഡനത്തിന് ഇരയായ 70 കാരി. ഇവരുടെ സഹോദരിയുടെ വീട്ടില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൈംഗിക ആക്രമണത്തിന് ഇരയായത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴവാണ് ഇക്കാര്യം പുറത്തറിഞ്ഞത്. വൃദ്ധ സംഭവം പുറത്തുപറയാതെ മനോവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു.

വൃദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച പോലീസ് പ്രതിയെ തേടി വ്യാപക പരിശോധന നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രാജീവന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+