നോട്ട് നിരോധനം : പെന്‍ഷനായി കിട്ടിയത് കീറി ദ്രവിച്ച പത്ത് രൂപ നോട്ടുകള്‍!
പാല സബ്ട്രഷറിയില്‍ വിതരണം ചെയ്തത് പഴകി കീറിയ നോട്ടുകള്‍. പെന്ഷന് വാങ്ങാനെത്തിയയാള്‍ക്ക് ലഭിച്ചത് കീറിയ പത്ത് രൂപ നോട്ടുകള്‍.
പാല : പെന്ഷന് തുക വാങ്ങാനെത്തിയയാള്‍ക്ക് ലഭിച്ചത് കീറി ദ്രവിച്ച പത്ത് രൂപ നോട്ടുകള്‍. പാല സബ്ട്രഷറിയിലാണ് സംഭവം. നാഗാലാന്‍ഡില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന പാല സ്വദേശി ജി. ജോയിക്കുട്ടിക്കാണ് കീറി ദ്രവിച്ച നോട്ടുകള്‍ ലഭിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. പെന്ഷന് തുകയുടെ ബാക്കി വാങ്ങാനാണ് ജോയിക്കുട്ടി ട്രഷറിയിലെത്തിയത്. ആദ്യ തവണ ചെന്നപ്പോള്‍ രണ്ടായിരിത്തിന്റെ നോട്ട് നല്‍കിയിരുന്നു. ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് അന്ന് മുഴുവന്‍ തുകയും ലഭിച്ചിരുന്നില്ല. ഇതിന്റെ ബാക്കി വാങ്ങാനാണ് ജോയിക്കുട്ടി സബ് ട്രഷറിയില്‍ ചെന്നത്.

പത്ത് രൂപയുടെ കെട്ടാണ് ട്രഷറിയില്‍ നിന്ന് ജോയിക്കുട്ടിക്ക് നല്‍കിയത്. വീട്ടിലെത്തി അഴിച്ച് നോക്കിയപ്പോഴാണ് 85 നോട്ടുകള്‍ പഴകി ദ്രവിച്ച് കീറി പോകാറായ നിലയിലാണെന്ന് കണ്ടെത്തിയത്. ഈ നോട്ടുകളില്‍ വെള്ളപേപ്പര്‍ ഒട്ടിച്ചിട്ടുമുണ്ടായിരുന്നു.
സംഭവം ജോയിക്കുട്ടി സബ്ട്രഷറിയില്‍ അറിയിച്ചു. ബാങ്കില്‍ നിന്ന് ലഭിച്ചതാണ് നോട്ടുകളെന്നും തിരികെ കൊണ്ടു വന്നാല്‍ മാറ്റി നല്‍കാമെന്നും ട്രഷറി ജീവനക്കാര്‍ അറിയിച്ചു.
നോട്ട് നിരോധനത്തിനു പിന്നാലെ ചില്ലറ ക്ഷാമം നേരിട്ടപ്പോള്‍ ഇത്തരത്തില്‍ പഴയ നോട്ടുകള്‍ നല്‍കുന്നതായി ആരോപണം ഉണ്ടായിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളില്‍ ബാങ്കില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പഴയ നോട്ടുകളാണ് നല്‍കിയിരുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications