കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം : പെന്‍ഷനായി കിട്ടിയത് കീറി ദ്രവിച്ച പത്ത് രൂപ നോട്ടുകള്‍!

പാല സബ്ട്രഷറിയില്‍ വിതരണം ചെയ്തത് പഴകി കീറിയ നോട്ടുകള്‍. പെന്‍ഷന്‍ വാങ്ങാനെത്തിയയാള്‍ക്ക് ലഭിച്ചത് കീറിയ പത്ത് രൂപ നോട്ടുകള്‍.

  • By Gowthamy
Google Oneindia Malayalam News

പാല : പെന്‍ഷന്‍ തുക വാങ്ങാനെത്തിയയാള്‍ക്ക് ലഭിച്ചത് കീറി ദ്രവിച്ച പത്ത് രൂപ നോട്ടുകള്‍. പാല സബ്ട്രഷറിയിലാണ് സംഭവം. നാഗാലാന്‍ഡില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന പാല സ്വദേശി ജി. ജോയിക്കുട്ടിക്കാണ് കീറി ദ്രവിച്ച നോട്ടുകള്‍ ലഭിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം. പെന്‍ഷന്‍ തുകയുടെ ബാക്കി വാങ്ങാനാണ് ജോയിക്കുട്ടി ട്രഷറിയിലെത്തിയത്. ആദ്യ തവണ ചെന്നപ്പോള്‍ രണ്ടായിരിത്തിന്റെ നോട്ട് നല്‍കിയിരുന്നു. ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് അന്ന് മുഴുവന്‍ തുകയും ലഭിച്ചിരുന്നില്ല. ഇതിന്റെ ബാക്കി വാങ്ങാനാണ് ജോയിക്കുട്ടി സബ് ട്രഷറിയില്‍ ചെന്നത്.

old notes

പത്ത് രൂപയുടെ കെട്ടാണ് ട്രഷറിയില്‍ നിന്ന് ജോയിക്കുട്ടിക്ക് നല്‍കിയത്. വീട്ടിലെത്തി അഴിച്ച് നോക്കിയപ്പോഴാണ് 85 നോട്ടുകള്‍ പഴകി ദ്രവിച്ച് കീറി പോകാറായ നിലയിലാണെന്ന് കണ്ടെത്തിയത്. ഈ നോട്ടുകളില്‍ വെള്ളപേപ്പര്‍ ഒട്ടിച്ചിട്ടുമുണ്ടായിരുന്നു.

സംഭവം ജോയിക്കുട്ടി സബ്ട്രഷറിയില്‍ അറിയിച്ചു. ബാങ്കില്‍ നിന്ന് ലഭിച്ചതാണ് നോട്ടുകളെന്നും തിരികെ കൊണ്ടു വന്നാല്‍ മാറ്റി നല്‍കാമെന്നും ട്രഷറി ജീവനക്കാര്‍ അറിയിച്ചു.

നോട്ട് നിരോധനത്തിനു പിന്നാലെ ചില്ലറ ക്ഷാമം നേരിട്ടപ്പോള്‍ ഇത്തരത്തില്‍ പഴയ നോട്ടുകള്‍ നല്‍കുന്നതായി ആരോപണം ഉണ്ടായിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളില്‍ ബാങ്കില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പഴയ നോട്ടുകളാണ് നല്‍കിയിരുന്നത്.

English summary
Old and damaged notes distributed through pala sub treasury.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X