ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
പാലക്കാട്: ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരാംഗവാര്യം വീട്ടില്‍ ഗോപാലകൃഷ്ണ വാര്യര്‍(86), തങ്കമണി (84) എന്നിവരാണ് മരിച്ചത്. കാരക്കാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
വൃദ്ധയുടെ കഴുത്ത് മുറിഞ്ഞ നിലയിലും വൃദ്ധന്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലുമാണ് കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ, മക്കളില്ലാത്ത ഇരുവരും ബന്ധുക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്.

എന്നാല്‍ ബന്ധുക്കള്‍ പുറത്തു പോയി തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.
തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൃദ്ധ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.












Click it and Unblock the Notifications