'പഴകിയ' കാലിത്തീറ്റകൾ വിൽപ്പനക്ക്; ക്ഷീര വികസന മന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ?
തിരുവനന്തപുരം: പഴകിയ കാലിത്തീറ്റ വാങ്ങി വഞ്ചിതരായി തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്തെ സംയുക്ത പാലുത്പാദകർ.നെട്ടയത്തെ അജിത്കുമാറും ശങ്കരൻകുട്ടിയുമാണ് തട്ടിപ്പിരനിരയായത്. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 75 കിലോ തൂക്കം വരുന്ന 50 ചാക്ക് കാലിത്തീറ്റയാണ് ഇവർ ഒരുമിച്ച് വാങ്ങിയത്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കാലിത്തീറ്റ പൂർണ്ണമായും നശിച്ചുവെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, സംഭവത്തിൽ സൊസൈറ്റി വഴി പരാതി നൽകിയതായി ഇവരുടെ കുടുംബം അറിയിച്ചു.തിരുവനന്തപുരത്ത് വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു തട്ടിപ്പിനിരയായവർ.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവമുണ്ടായത്.നെട്ടയത്തെ റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ അജിത് കുമാറും ശാസ്തമംഗലം ആശുപത്രിയിലെ ജീവനക്കാരൻ ശങ്കരൻകുട്ടിയും ഒരുമിച്ചാണ് 'കാശീസ് ഡെയറീ ഫാം' എന്ന പേരിലുള്ള സ്ഥാപനം നടത്തുന്നത്.തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 50 ചാക്ക് കാലിത്തീറ്റയാണ് പാലുത്പാദകരായ ഇരുവരും ചേർന്ന് വാങ്ങിയത്.
ആ ചിരി മതി.. വൈറലായി നടി ശ്രിയ ശരണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇത് പൂർണമായും കേടായി. തുടർന്ന് ഉപയോഗശൂന്യമായതോടെ സൊസൈറ്റി വഴി പരാതി നൽകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. പരാതി നൽകിയെങ്കിലും പരിഹാരമൊന്നും ഇതുവരെ ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന നിരവധി ഫാം ഉടമകൾ കേരളത്തിലുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
പാൽ ഉൽപാദനത്തിലും നാടൻ പശുക്കളുടെ വളർത്തലിലുമൊക്കെ കേരളം മുന്നിട്ട് നിൽക്കുമ്പോൾ കാലിത്തീറ്റ വിതരണം ചെയ്യുന്നതിൽ നടക്കുന്ന അപാകത കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.പാവപ്പെട്ട ഫാം ഉടമകളോട് ചെയ്യുന്ന അത്യന്തം ക്രൂരമായ അനീതിയാണീതെന്ന് പറയാതെ വയ്യ.

ആടുവളർത്തലിലും കോഴി വളർത്തലിലുമൊക്കെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടതായി അവകാശവാദം ഉന്നയിക്കുന്ന ബന്ധപ്പെട്ട അധികൃതർ കൂടി കാണാനാണ് ഈ ഫാമുടയുടെ ദുരവസ്ഥ.അതേസമയം, കൊവിഡും ലോക്ക്ഡൗണും വന്ന് കടക്കെണിയിലായവരുടെ കരണടത്തിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നാണ് വഞ്ചനയ്ക്കിരയായ കുടുംബം ആരോപിക്കുന്നു.പഴകിയ കാലിത്തീറ്റകൾ വിൽക്കുന്നവർക്കെതിരെ സർക്കാർ തലത്തിൽ കർശന നടപടികൾ കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Recommended Video
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications