Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം മാറ്റി വാങ്ങാൻ പറ്റിയ സമയമാണോ ഇത്? നഷ്ടമോ അതോ ലാഭമോ?; വ്യാപാരി പറയുന്നു

സ്വർണ വിലയിലെ കുതിച്ചുചാട്ടം തുടരുകയാണ്. കേരളത്തിൽ ചരിത്ര നിലവാരത്തിലാണ് വില ഉയരുന്നത്. പവന് 1,14,840 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില കുതിക്കാൻ തുടങ്ങിയതോടെ ആളുകൾ സ്വർണം വാങ്ങാൻ മടിക്കുകയാണ്. ഇതുകാരണം അക്ഷരാർത്ഥത്തിൽ തങ്ങളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസിൻ്റെ വാക്കുകളിങ്ങനെ

സ്വർണ വിപണിയിൽ വലിയൊരു പ്രത്യാഘാതം സൃഷ്ടിക്കത്തക്ക രീതിയിലാണ് നിലവിലെ വില വർദ്ധനവ്. ഇപ്പോഴത്തെ വില വർധനവിൽ വിൽക്കാനുള്ള ആളുകളൊക്കെ തന്നെ വിപണിയിലേക്ക് ശ്രദ്ധിച്ചിരിക്കുകയാണ്. ഒരു ദിവസം കൂടെ കാത്തിരുന്നാൽ വലിയ വ്യത്യാസമാണല്ലോ വരുന്നത് എന്നുള്ള ഒരു ചിന്തയിലേക്ക് ആളുകൾ പോവുകയാണ്. അതുപോലെ വാങ്ങേണ്ട ആളുകൾ വളരെ വലിയ ആശങ്കയിലാണ്. ഇതിനോടൊപ്പം കടകളിൽ ചെല്ലുമ്പോൾ അവിടുത്തെ ഓരോ തരം പോലെയുള്ള പണിക്കൂലികൾ എല്ലാം വരുമ്പോൾ സാധാരണക്കാരനെ സംബന്ധിച്ച് വലിയൊരു ബാധ്യതയാണ്. ഇതെല്ലാ കൊണ്ടുതന്നെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തുന്നത് ഗണ്യമായി കുറയുകയും അത് വ്യാപാരത്തെ വലിയ ഒരു മാന്ദ്യത്തിലേക്ക് തള്ളിവിടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

goldnews-

ആളുകൾ സ്ഥാപനങ്ങളിലേക്ക് എത്തുന്നത് പ്രധാനമായും പഴയ ആഭരണങ്ങൾ നൽകി പുതിയത് വാങ്ങിക്കാനാണ്. എക്സ്ചേഞ്ച് ചെയ്ത് ആഭരണങ്ങൾ വാങ്ങുമ്പോൾ അതിന്റെ വ്യത്യാസത്തിന് മാത്രമേ പണം ആവശ്യമായി വരികയുള്ളൂ. അത് കൂടിയാലും കുറഞ്ഞാലും വലിയ വ്യത്യാസം ഉണ്ടാകാത്ത ഒരു സാഹചര്യം ആയതുകൊണ്ട് ആളുകൾ അത്തരമൊരു വാങ്ങലിലേക്കാണ് പോകുന്നത്.

വാങ്ങുന്നവർ തന്നെ കുറഞ്ഞ അളവിലുള്ള സ്വർണമാണ് വാങ്ങുന്നത്. നേരത്തെ ഒന്നര പവൻ വാങ്ങാനായിട്ട് ആഗ്രഹിക്കുന്ന ആളുകൾ ഇപ്പോഴത് ഒരു പവനാക്കി ചുരുക്കുന്നു. ആ തരത്തിലേക്ക് വില മാറിയിരിക്കുകയാണ്. അത് ഈ സ്വർണ വ്യാപാരത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കസ്റ്റമേഴ്സിനെ സംബന്ധിച്ച് അവരുടെ പർച്ചേസിങ് പവർ വളരെ അധികം കുറഞ്ഞു. അങ്ങനെയുള്ള വലിയ പ്രശ്നങ്ങളുണ്ട്. അത് എല്ലാ സ്ഥാപനങ്ങളെയും വലിയ തോതിൽ ബാധിക്കും. ബിസിനസിനെ ബാധിക്കും. എന്താണെങ്കിലും വിപണിയിൽ മൊത്തത്തിൽ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം മൂന്ന് പ്രാവശ്യം വില കൂടുകയും ഒരു പ്രാവശ്യം വില കുറയുകയും ചെയ്തു. എന്നിരുന്നാൽ തന്നെ അതൊരു നഷ്ടമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല. സ്വർണം വിൽക്കുന്ന ആളുകളെ സംബന്ധിച്ച് അവർക്ക് വേണമെങ്കിൽ ചിന്തിക്കാം ഉച്ച കഴിഞ്ഞു കൊടുത്തിരുന്നെങ്കിൽ കുറച്ചുകൂടെ വില കിട്ടിയേനേയെന്ന്. പക്ഷേ സാധാരണഗതിയിൽ ഒരു തവണ മാത്രമേ സ്വർണവിലയിൽ വ്യതിയാനം ഉണ്ടാവാറുള്ളൂ. അത് സാധാരണ രാവിലെയാണ് വ്യതിയാനങ്ങൾ ഉണ്ടാകുക. ഈ പ്രത്യേക സാഹചര്യത്തിലാണ് രണ്ടും മൂന്നും തവണയൊക്കെ ഒരു ദിവസം വിലയിൽ വ്യത്യാസം വരുന്നതും അതിനെ തുടർന്നുള്ള പ്രശ്നം വരുന്നതും. കസ്റ്റമേഴ്സിനെ സംബന്ധിച്ച് നഷ്ടം എന്നുള്ളതല്ല അവർക്ക് ഒരു കൺഫ്യൂഷൻ ആണ്, കടയിൽ ചെന്ന് കഴിയുമ്പോൾ കഴിയുമ്പോൾ ഇപ്പോ ഇത്ര രൂപ കൂടി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കൂടി എന്ന് പറയുമ്പോൾ കടക്കാര് പറ്റിക്കുകയാണോയെന്ന തരത്തിലാണ് ചിന്ത.

കാരണം ഇവരൊന്നും പത്രത്തിലുള്ള ഒരു നേരത്തെ വിലയിൽ കൂടുതൽ കൂടുന്നതായിട്ട് ഇതുവരെ കണ്ടിട്ടില്ല, അങ്ങനെ ഒരു ആശങ്കയുണ്ട്. അല്ലാതെ ഒരുതരത്തിലും ജ വാങ്ങുന്ന ആളുകൾക്ക് ഒരു നഷ്ടമല്ല. ഇന്നലെ വാങ്ങിയ ആളെ സംബന്ധിച്ച് എത്ര രൂപയുടെ നേട്ടമാണ് അവർക്ക് ലഭിക്കുക. അതുകൊണ്ട് അങ്ങനെ ഒരു ചിന്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+