പഴയ സ്വർണം മാറ്റി പുതിയത് വാങ്ങണോ അതോ മാറ്റിപ്പണിയണോ?ഏതാണ് ലാഭം?അറിയാം

സ്വർണവില വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഉപഭോക്താക്കളിൽ പലരും പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുകയാണ്. ചിലരാകട്ടെ ആഭരണങ്ങൾ മാറ്റിപ്പണിയണമെന്ന ആവശ്യവുമായാണ് ജ്വല്ലറികളിൽ എത്തുന്നത്. യഥാർത്ഥത്തിൽ ഏതാണ് ലാഭം? അതിന് മുൻപ് ഇവ തമ്മിലുള്ള വ്യത്യാസം അറിയാം.

പഴയ ആഭരണങ്ങൾ കൊടുത്ത് അതിൻ്റെ തൂക്കത്തിന് അനുസൃതമായോ അല്ലെങ്കിൽ അതിനൊപ്പം കൂടുതൽ തുക നൽകിയോ പുതിയ സ്വർണം വാങ്ങുന്നതാണ് ഒരു രീതി. ഇങ്ങനെ നൽകുമ്പോൾ പണിക്കൂലി നഷ്ടമാണ്. മാറ്റ് കുറയുമ്പോഴുള്ള നഷ്ടും ഉപഭോക്താവിന് ഉണ്ടാകും. അതുപോലെ തന്നെ കല്ലുകളോ മുത്തുകളോ പോലുള്ളവ ഉണ്ടെങ്കിൽ അതിൻ്റെ വിലയും ലഭിക്കില്ല. എന്നാൽ കൈയ്യിലുള്ള പഴയ ആഭരണം ഉരുക്കി അതിൽ തന്നെ പുതിയ ഡിസൈനുകൾ തയ്യാറാക്കുന്നതാണ് രണ്ടാമത്തെ രീതി.

goldtoday2-

ഏതിനാണ് കൂടുതൽ ചെലവ്

പഴയ ആഭരണം മാറ്റി വാങ്ങുമ്പോൾ മൂന്ന് ശതമാനമാണ് ജിഎസ്ടി . പ്രത്യേകമായി ബിൽ ചെയ്യുന്ന പണിക്കൂലിക്ക് 5 ശതമാനം ജിഎസ്ടി നൽകേണ്ടി വരും. എന്നിരുന്നാലെ അവസാനത്തെ ഇൻവോയിസ് എങ്ങനെയാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നികുതിയിൽ മാറ്റം വരുക.

അതേസമയം സ്വർണം മാറ്റിപ്പണിയുമ്പോൾ ഇത് സ്വർണ ഇടപാടായി കണക്കാക്കുന്നുണ്ടോ അതോ ജോലി/സേവന ഇടപാടായി ആണോ കാണുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ജി എസ് ടി ഈടാക്കുക. രണ്ടാമത്തെ രീതിയിലാണ് ഇടപാട് എങ്കിൽ 18 ശതമാനമായിരിക്കും ജി എസ് ടി.

ഏതാണ് ലാഭകരം?

ഉദാഹരണത്തിലൂടെ നോക്കാം.ഒരു ഉപഭോക്താവ് കൈയ്യിലുള്ള 50 ഗ്രാം സ്വർണം കൊടുത്ത് 22 കാരറ്റ് 80 ഗ്രാം ആഭരണമാണ് വാങ്ങിയതെന്ന് കരുതുക.

അങ്ങനെയെങ്കിൽ 22 കാരറ്റിൻ്റെ ഗ്രാം തുക 13,000 ആണെങ്കിൽ 80 ഗ്രാമിന് 10.40 ലക്ഷം വില വരും. അതോടൊപ്പം 12 ശതമാനമാണ് പണിക്കൂലിയായി നൽകേണ്ടത് എങ്കിൽ 1.24 ലക്ഷം. ആകെ തുക 11.64 ലക്ഷം. പഴയ സ്വർണത്തിന് 6.50 ലക്ഷം ലഭിക്കും. ഇത് കുറച്ച് ബാക്കി നൽകേണ്ടത് 5.14 ലക്ഷമാണ്, ജി എസ് ടി ഇല്ലാതെ. അധികമായ 30 ഗ്രാം സ്വർണത്തിന്റെ വിലയായ 3.90 ലക്ഷം രൂപയും പണിക്കൂലിയിനത്തിലുള്ള 1.24 ലക്ഷം രൂപയും ഉൾപ്പെടെയാണിത്.

അതേസമയം പഴയ സ്വർണം മാറ്റിപ്പണിയുമ്പോൾ അധികമായി വരുന്ന സ്വർണത്തിന് 3 ശതമാനവും പണിക്കൂലിക്ക് 18 ശതമാനവും ജിഎസ്ടി നൽകണം. അതായത് പഴയ സ്വർണത്തിൻ്റെ വില കുറച്ചതിന് ശേഷമുള്ള ബാക്കി തുകയ്ക്ക് ജിഎസ്ടി ഈടാക്കുന്നതിനാൽ പഴയ സ്വർണം മാറ്റി വാങ്ങുന്നത് തന്നെയാണ് ലാഭകരം. അതേസമയം പുതിയ ആഭരണത്തിൻ്റെ മുഴുവൻ വിലയ്ക്കും ജിഎസ്ടി എടുത്താൽ രണ്ടും തമ്മിൽ വ്യത്യാസം ഉണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma