സ്വർണം ഇന്ന് വിൽക്കാൻ പ്ലാനുണ്ടോ? ഇതാണ് മികച്ച സമയം..വാങ്ങുമ്പോൾ ലാഭം കിട്ടാൻ ചെയ്യേണ്ടത് ഇതാണ്
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില ഇന്നും ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 12,765 രൂപയാണ് വില. ഒരു പവന് 240 രൂപ ഉയർന്ന് 1,02,120 രൂപയായി. അതായത് ഇന്ന് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 1,27,650 രൂപ നൽകണം. സ്വർണം വാങ്ങാനെത്തുന്നവരെ സംബന്ധിച്ച് നടുവൊടിയുമെങ്കിലും വിൽക്കാൻ എത്തുന്നവർക്ക് ഇന്ന് മികച്ച സമയമാണെന്ന് പറയുകയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെച്ചസ് അസോസിയേഷൻ അംഗം സജി പാലത്ര. സീ ന്യൂസ് മലയാളം ചർച്ചയിൽ സ്വർണ വില വർധനവും മാറി വരുന്ന ട്രെൻ്റും അദ്ദേഹം വിശദീകരിച്ചു.
'വിപണിയെ സംബന്ധിച്ചോളം ഇപ്പോൾ ഒരു വർഷമായി നമ്മൾ ഈ വർദ്ധനവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ വില കൂടുതൽ സത്യത്തിൽ ഒരു പ്രശ്നമല്ലാതായി തീർന്ന പോലെയാണ് തോന്നുന്നത്. യൂറോപ്യൻ രാജ്യങ്ങൾ സാമ്പത്തികമായി വളരെയധികം പുറകോട്ട് പോയിരിക്കുകയാണ്. അതുകൊണ്ട് സ്വർണ വിലയിൽ അടുത്തെങ്ങും ഒരു കുറവ് പ്രതീക്ഷിക്കേണ്ട.
മുൻകൂറായി സ്വർണം ബുക്ക് ചെയ്യുന്ന രീതിയൊക്കെ ഉണ്ടായിരുന്നു. എന്നാൽ വില ഉയർന്നതോടെ പല കടകളും ഇത് നിർത്തി. പൊതുജനങ്ങളെ സംബന്ധിച്ചിട്ട് ഒന്നിച്ച് സ്വർണാഭരണങ്ങൾ വാങ്ങുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. അഞ്ചോ പത്തോ പതിനഞ്ചോ പവൻ ഒറ്റയടിക്ക് ആരും വാങ്ങുന്നില്ല. കാരണം അവർക്ക് അത് സാധ്യമല്ല അപ്പോൾ കയ്യിൽ കിട്ടുന്ന തുകയ്ക്കനുസരിച്ച് അതാത് ദിവസങ്ങളിലെ വിലയ്ക്ക് സ്വർണം കുറേശെ എടുത്തു മാറ്റിവെക്കുന്ന ഒരു രീതിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പണ്ട് അങ്ങനെയല്ല, കല്യാണം വരുമ്പോൾ ഒന്നിച്ചുപോയി 50 പവനോ 25 പവനോ പോയി എടുക്കുന്ന ആ ടെൻഡൻസി ഒക്കെ ഇപ്പോൾ മാറി. വില കൂടുവോ കുറയുന്നോ എന്നുള്ളതല്ല പ്രശ്നം .മനുഷ്യൻറെ കയ്യിൽ വരുന്ന പൈസ കൊണ്ട് നിക്ഷേപിക്കുകയെന്നതാണ്.

നിയമാനുസൃതമായി നടത്താൻ അനുവദിക്കുന്ന ഗോൾഡ് സ്കീമുകൾ എന്നത് 11 മാസം വരെ നമ്മൾ നിക്ഷേപം അടയ്ക്കുകയും പന്ത്രണ്ടാം മാസം അത് ക്ലോസ് ചെയ്തു പോവുകയും ചെയ്യാം എന്നതാണ്. എങ്ങനെയൊക്കെ വില കൂടി എന്ന് പറഞ്ഞാലും ആ നിക്ഷേപങ്ങൾ സത്യത്തിൽ ഒരു നഷ്ടമല്ല, കാരണം എന്റെ കയിൽ ഒരു 500 രൂപ കിട്ടി അല്ലെങ്കിൽ 1000 രൂപ കിട്ടി അല്ലെങ്കിൽ 2000 രൂപ കിട്ടി അതുകൊണ്ട് അതിന്റെ ഒരു ഭാഗം കൊണ്ട് നിക്ഷേപിക്കുന്നു, അത് വലിയൊരു സഹായം തന്നെയാണ്.
ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ 1.10 ലക്ഷം വരേയെങ്കിലും കൊടുക്കണം.കേരളത്തെ സംബന്ധിച്ചിടത്തോളം 22 കാരറ്റ് സ്വർണമാണ് യഥാർത്ഥ സ്വർണം എന്ന് വിശ്വസിക്കുന്ന ആൾക്കാരാണ് ന. പക്ഷെ ട്രെൻഡ് മാറിതുടങ്ങി. 18 കാരറ്റിലേക്കും 14 കാരറ്റിലേക്കും ആളുകൾ മാറി തുടങ്ങി. പക്ഷേ അതുകൊണ്ട് ജനങ്ങളെ സംബന്ധിച്ചുള്ള നഷ്ടം വരുന്നില്ല. കാരണം കടകളിൽ പോയി 22 കാരറ്റ് മേടിക്കുമ്പോൾ ഗ്രാമിന് 117000 കൊടുക്കണം എന്നാൽ 18 നും 14 നും അതിന് താഴെ കൊടുത്താൽ മതി.വിൽക്കാൻ പോകുമ്പോഴും ഇവയുടെ കാരറ്റിന് അനുസരിച്ചുള്ള വില കിട്ടും.
1 ലക്ഷം എന്നത് സാധാരണക്കാരെ സംബന്ധിച്ചോളം താങ്ങാൻ പറ്റുന്ന ഒരു വിലയല്ല. ഞങ്ങൾക്കും ഇത് വലിയ വിഷമമുണ്ട്. കാരണം കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആവറേജ് വിലയിൽ നിന്നാൽ മാത്രമേ ഇടപാടുകൾ നടക്കുയുള്ളൂ .അങ്ങനെ ഉണ്ടെങ്കിലേ സാധാരണക്കാരനും വന്ന് വാങ്ങിക്കാൻ പറ്റുയുള്ളൂ. ഞങ്ങളും വലിയ ബുദ്ധിമുട്ടിലാണ്, കാരണം കച്ചവടങ്ങൾ കുറയുന്നു . അതേസമയം സ്വർണം വിൽക്കാൻ പറ്റിയ മികച്ച സമയമാണിത്. വില കൂടിയതുകൊണ്ട് പഴയ സ്വർണം വിൽക്കുമ്പോൾ വില ലഭിക്കില്ലെന്ന വിശ്വാസക്കുറവൊന്നും ആർക്കും വേണ്ട. 5000 രൂപ ഉണ്ടായിരുന്നപ്പോൾ എങ്ങനെ എടുത്തോ അതുപോലെതന്നെ ഇപ്പോൾ 11700 രൂപ ഉള്ളപ്പോഴും ആ വില വെച്ച് ജനങ്ങൾക്ക് കിട്ട ഒരു സംശയവും വേണ്ട'.
-
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില











Click it and Unblock the Notifications