Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വില്‍ക്കാന്‍ നോക്കുകയാണോ? പവന് നഷ്ടം കുറഞ്ഞത് 8000 രൂപ വരെ: എങ്ങനെ കൂടുതല്‍ വില നേടാം

കൊച്ചി: സ്വർണ വില ഓരോ ദിവസവും പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഇന്ന് 320 രൂപ വർധിച്ചതോടെ ഒരു പവന് 66320 രൂപ എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ വില്‍പ്പന നടക്കുന്നത്. ഇന്നലെ പവന്‍ വില ആദ്യമായി 60000 തൊട്ടു. ഇന്ന് ഗ്രാമിന് 40 രൂപ കൂടി വില 8,290 ആയി. നിലവില്‍ പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70000 രൂപയിലധികം നൽകേണ്ട സ്ഥിതിയാണുള്ളത്.

വില ഇത്തരത്തില്‍ കുതിച്ചതോടെ സ്വർണം പണയം വെക്കുന്നവരുടേയും പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഉയർന്ന വില ലഭിക്കും എന്നതില്‍ സ്വർണം വില്‍ക്കുന്നവരും കുറവല്ല. വില വർധനവ് സ്വർണം വാങ്ങുന്നവരുടെ മനോഭാവത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങാതെ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ അടുത്തകാലത്ത് വലിയ തോതിലുള്ള വർധനവാണ് കാണാന്‍ സാധിക്കുന്നത്.

gold-uae

മുമ്പ് വാങ്ങിയതിനേക്കാള്‍ ഉയർന്ന മൂല്യം ലഭിക്കുമെങ്കിലും സ്വർണം വില്‍ക്കുമ്പോള്‍ ചില നഷ്ടങ്ങള്‍ നമ്മള്‍ സഹിക്കേണ്ടി വരും. പണിക്കൂലിയും ജി എസ് ടിയും ഹാള്‍മാർക്കിങ് ചാർജും അടക്കമുള്ളവ നല്‍കിയാണ് നമ്മള്‍ ആഭരണങ്ങള്‍ വാങ്ങുക. എന്നാല്‍ ഇതൊന്നും വില്‍ക്കുമ്പോള്‍ ലഭിക്കുകയില്ല. പണിക്കൂലി അടക്കം 68000 രൂപ കൊടുത്ത് നിങ്ങള്‍ ഒരു ആഭരണം വാങ്ങി ജ്വല്ലറിയില്‍ നിന്നും ഇറങ്ങുന്നതോടെ അതിന്റെ മൂല്യത്തിലുണ്ടാകുന്ന കുറവ് 7000 രൂപയുടേതാണ്.

വിശദമായി പറയുകയാണെങ്കില്‍ 60000 രൂപ പവന് വിലയുണ്ടാകുമ്പോള്‍ പത്ത് ശതമാനം പണിക്കൂലിയിലാണ് നിങ്ങള്‍ ആഭരണം വാങ്ങിയതെങ്കില്‍ ഈ ഇനത്തില്‍ ഈടാക്കുക 6000 രൂപയാണ്. മൂന്ന് ശതമാനം ജി എസ് ടിയായി ഏകദേശം 1800 രൂപയും ഹാള്‍മാർക്കിങ് ഫീയായി ചെറിയൊരു തുകയും കൂടെ നല്‍കേണ്ടി വരും. ഇനി ഇത് വില്‍ക്കാന്‍ ചെല്ലുമ്പോഴാകട്ടെ മാർക്കറ്റ് വിലയില്‍ നിന്നും ഒന്നോ രണ്ടോ ശതമാനം കൂടെ കുറച്ചാണ് ലഭിക്കുക. അതായത് 68000 രൂപ നല്‍ ഒരുപവന്‍ സ്വർണം വാങ്ങിച്ചാല്‍ അത് ഉടനെ തന്നെ തിരികെ വില്‍ക്കുമ്പോഴും നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളത് 60000 രൂപയ്ക്ക് അടുത്ത് മാത്രമാണ്.

കൂറെയധികം പഴയ സ്വർണ്ണമാണെങ്കില്‍ തേയ്മാനം, പരിശുദ്ധിയിലെ കുറവ്, ചെളി നീക്കല്‍ എന്നിങ്ങനേയുള്ള വകുപ്പുകളിലായും നഷ്ടം സംഭവിക്കും. നാട്ടിന്‍പുറങ്ങളിലെ സാധാരണ ജ്വല്ലറികളെ സംബന്ധിച്ച് സ്വർണം വില്‍ക്കുന്നതിനേക്കാള്‍ ലാഭം പഴയ സ്വർണം വാങ്ങിക്കുന്നതിലാണ് എന്ന് പറയുന്നതിന്റെ കാരണം ഇതൊക്കെയാണ്. സ്വർണ വില അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ആയതിനാലാണ് വില്‍പ്പന സമയത്തെ ഈ നഷ്ടത്തെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാകാത്തതിന്റെ പ്രധാന കാരണം.

വില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ വലിയ നഷ്ടം ഉണ്ടാകുന്നുണ്ടെങ്കിലും സ്വർണ്ണം വിറ്റേ മതിയാകു എന്ന ഘട്ടം വരാറുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഉയർന്ന മൂല്യം തന്നെ ഉറപ്പ് വരുത്താം. സാധാരണ നിലയിൽ വാങ്ങിയ കടകളിൽ തന്നെ വിൽക്കുന്നതാണ് നല്ലത്. ഹാൾമാർക്ക് സ്വർണമാണെങ്കില്‍ സാധാരണ നിലയിൽ മാർക്കറ്റ് വിലയിൽ നിന്ന് ഒന്നോ രണ്ടോ ശതമാനമാനമായിരിക്കും കുറയ്ക്കുക. ജ്വല്ലറി മാറിയാണ് വില്‍ക്കുന്നതെങ്കില്‍ 4 ശതമാനവരെ കുറച്ചേക്കും.

സ്വർണം വാങ്ങുന്ന സമയത്തെ ബില്‍ വില്‍ക്കുമ്പോഴും നല്‍കുക. പരിശുദ്ധി, തൂക്കം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കാം. വാങ്ങിയ സ്ഥലത്ത് അല്ല വില്‍ക്കുന്നതെങ്കില്‍ ഇത് കൂടുതല്‍ ഗുണം ചെയ്യും. സ്വർണം ഉരുക്കി നോക്കുന്നതിന് മുമ്പ് തന്നെ വിലയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയും വേണം. ജ്വല്ലറികള്‍ക്കു പുറമേ റീ സൈക്കിളിങ് സ്ഥാപനങ്ങളിലും സ്വര്‍ണവായ്പ സ്ഥാപനങ്ങള്‍ വഴിയും സ്വർണം വില്‍ക്കാം. ഇതിന് പുറമെ കാഷ് ഫോര്‍ ഗോള്‍ഡ് ഷോപ്പുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+