പഴയ സ്വർണം ഇങ്ങനെയുള്ളതാണോ? വിൽക്കാനാകില്ലേ? വ്യക്തത വരുത്തി സ്വർണവ്യാപാരി
സ്വർണവില കൂടിയതോടെ പഴയ സ്വർണം വിറ്റ് പണമാക്കുകയാണ് ഉപഭോക്താക്കൾ. എന്നാൽ എല്ലാ പഴയ സ്വർണങ്ങളും ഇത്തരത്തിൽ വിൽക്കാനാകുമോ? പ്രത്യേകിച്ച് ആറ് അക്ക ആൽഫാന്യൂമെറിക് എച്ച് യു ഐ ഡി ഇല്ലാത്ത സ്വർണാഭരണങ്ങൾ?ഇതിനെ കുറിച്ച് വ്യക്തമാക്കുകയാണ് ആഭരണവ്യവസായിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'സ്വർണം വാങ്ങുമ്പോൾ ഹോൾമാർക്കിങ് ചെയ്യുക എന്ന് പറഞ്ഞാൽ അതിന്റെ കൃത്യമായ ശുദ്ധത ഉറപ്പുവരുത്തുന്നതിനാണ്. 916 ഹോൾമാർക്ക് മുദ്ര പതിപ്പിക്കുന്നത്. പക്ഷേ എച്ച് യു ഐ ഡി എന്നുള്ള മുദ്ര പതിപ്പിക്കുന്നത് ഏത് ജ്വല്ലറിയിൽ നിന്നാണ് ഈ സ്വർണം വിറ്റത് എന്ന് അറിയാനാണ്. യഥാർത്ഥത്തിൽ അത് സർക്കാരിൻ്റെ ഒരു പോളിസിയാണ്.

പണമിടപാട് ധാരാളം നടക്കുന്ന മേഖലയാണ് ഈ സ്വർണവ്യാപാരം എന്ന് പറയുന്നത്. അതിലൂടെ ലഭിക്കുന്ന പണം പല ആളുകളും വിദ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പ്രശ്നം പല മേഖലകളിലും ഉണ്ടായതിനെ തുടർന്നാണ് ഇങ്ങനെ ഒരു തരത്തിലേക്ക് ഗവൺമെന്റ് മാറി ചിന്തിക്കാനുണ്ടായ കാരണം.
പുതിയ പോളിയോട് കൂടി വാങ്ങുന്ന സ്വർണത്തിന് ഉപഭോക്താവിന് ബില്ല് ലഭിക്കും, കൃത്യമായ ടാക്സ് ഗവൺമെൻ്റിന് ലഭിക്കും, റി ആഭരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കോഡ് നമ്മൾ ഓൺലൈനിൽ അടിച്ചു നോക്കിയാൽ ഇത് ഏത് ജ്വലറിയിൽ നിന്ന് ഏത് സമയത്ത് വാങ്ങിയ ഗോൾഡ് ആണ് എന്ന് കൃത്യമായി മനസ്സിലാക്കാനായിട്ട് സാധിക്കും.
പക്ഷേ പഴയ സ്വർണങ്ങളിൽ എച്ച് യു ഐഡി നമ്പർ ഉണ്ടാവില്ല. എന്നുവെച്ച് സ്വർണം വിൽക്കാൻ വരുന്ന ആളുകളുടെ സ്വർണം എടുക്കാത്ത ഒരു സാഹചര്യം ഇല്ല. പക്ഷേ പല രീതിയിൽ അങ്ങനെയൊക്കെയുള്ള പ്രചരണങ്ങൾ ഉണ്ട് .അതായത് നിങ്ങൾക്ക് ഹോൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ വിൽക്കാനാകില്ലെന്നൊക്കെയാണ് പ്രചരണം നടക്കുന്നത്. ആ പ്രചരണം ചില ബിസിനസ് നടക്കാത്ത ജ്വല്ലറികളുടെ അല്ലെങ്കിൽ ചില കുത്തകകളുടെ ഉള്ളിൽ നടക്കുന്ന ഒരു പ്രചരണമാണ് .ആ പ്രചരണങ്ങൾ ആരും വീണുപോകരുത്. അങ്ങനെ കയ്യിൽ ആഭരണങ്ങൾ ഉണ്ടെങ്കിൽ വേഗം മാറ്റി വാങ്ങു എന്നൊക്കെ തരത്തിൽ പരസ്യങ്ങൾ പലപ്പോഴും നമ്മൾ ദൃശ്യ മാധ്യമങ്ങളിലൂടെയും പത്രവാർത്താ മാധ്യമങ്ങളിലൂടെയും കാണുന്നുണ്ട്.
ഒരുപാട് ആളുകൾ നമ്മളെയും വിളിച്ച് ചോദിക്കുന്നുണ്ട്. ഞങ്ങളുടെ കയ്യിൽ പഴയ സ്വർണമാണ് അത് അഞ്ചു വർഷം കഴിഞ്ഞാൽ അല്ലെങ്കിൽ 10 വർഷം കഴിഞ്ഞാൽ വിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. അങ്ങനെ ഒരിക്കലും ഉണ്ടാവില്ല


Click it and Unblock the Notifications
