പഴയ സ്വർണം വിൽക്കാനുണ്ടോ? വമ്പൻ ഓഫർ ഉണ്ട്..കളി മാറ്റി പിടിച്ച് ജ്വല്ലറികൾ...പിന്നിൽ

സ്വർണവില ഉയർന്ന് തുടങ്ങിയതോടെയാണ് കേരളത്തിൽ പഴയ സ്വർണവിൽപ്പന കൂടിയത്. എന്നാൽ പഴയ സ്വർണം വിൽക്കുന്നത് ജ്വല്ലറികൾ പ്രോത്സാഹിപ്പിചിരുന്നില്ല. പഴയത് നൽകി പുതിയത് വാങ്ങാൻ തയ്യാറായാൽ മാത്രമേ സ്വർണം എടുക്കൂവെന്നും ഇല്ലെങ്കിൽ തങ്ങൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്നുമാണ് ജ്വല്ലറികൾ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ പഴയ സ്വർണത്തിനായി മത്സരിക്കുകയാണ് ജ്വല്ലറികൾ. കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ ചട്ടമാണ് ഇതിന് കാരണം.

നേരത്തേ പഴയ സ്വർണം വിൽക്കുമ്പോൾ ജ്വല്ലറിക്കാർക്ക് ലാഭമായി ലഭിച്ചിരുന്നത് വെറും 80 രൂപയാണ്. എന്നാൽ പുതിയ നിയമത്തോടെ കടകൾക്ക് ലഭിക്കുന്ന ലാഭം 700 ആയി വർധിച്ചു. ഇതിൽ മൂന്ന് ശതമാനം ജി എസ് ടിയായി ഈടാക്കുമെങ്കിലും 400 രൂപയോളം ലാഭം ലഭിക്കും, പവന് ലഭിക്കുന്നതാകട്ടെ 3200 രൂപയും. പഴയ സ്വർണം ഉരുക്ക വിറ്റാലും ലാഭം തന്നെ. ഇവിടെ നിന്ന് വാങ്ങുന്ന പഴയ സ്വർണം തങ്കമാക്കി നിയമാനുസൃതം വിറ്റാലും ജ്വല്ലറികൾക്ക് വൻ ലാഭം തന്നെ. കേരളത്തിന് പുറത്തുവിറ്റാൽ 300 രൂപ അധികം ലഭിക്കും. ഈ സാഹചര്യത്തിൽ പഴയ സ്വർണത്തിന് വമ്പൻ ഓഫറുകളാണ് ജ്വല്ലറികൾ പ്രഖ്യാപിക്കുന്നത്. മറ്റ് ജ്വല്ലറികൾ നിന്ന് വാങ്ങിയ സ്വർണമാണെങ്കിലും എടുക്കാൻ വ്യാപാരികൾ തയ്യാറാകുന്നുണ്ട്.

oldgold

പഴയ സ്വർണം വിൽക്കാനിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ ലാഭം?

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് ആഭരണത്തിന് 14185 രൂപയാണ് വില. പവന്‍ വില 113480 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 11655 രൂപയും പവന് 93240 രൂപയും നൽകണം. 14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9075 രൂപയാണ്, പവന്‍ വില 72600 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5855 രൂപയും പവന്‍ വില 46840 രൂപയുമാണ്.

പശ്ചിമേഷ്യൻ സംഘർഷം സ്വർണവിലയിലെ ഇടിവിന് കാരണമാകുന്നുണ്ടെങ്കിലും സമീപഭാവിയിൽ തന്നെ സ്വർണവില കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ബാങ്കുകളുടെ സ്വർണവാങ്ങലുകൾ വിലയെ മുകളിലേക്ക് നയിക്കുമെന്ന് ഇവർ പറയുന്നു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 4300 ഡോളറിനടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കടുത്താൽ സ്വർണവില ഇനിയും താഴേക്ക് പോകാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. എന്നാൽ നേരിയ തിരുത്തലിന് മാത്രമാണ് സാധ്യത കൽപ്പിക്കുന്നത്. വൈകാതെ തന്നെ സ്വർണം 4900 ഡോളർ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളെല്ലാം തന്നെ ആവർത്തിക്കുന്നത്.

രാജ്യാന്തര വിപണിയിൽ വില വർധിച്ചാൽ കേരളത്തിലും സ്വാഭാവികമായി വില ഉയരും. പവന് 1.25 ലക്ഷം വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പവൻ വില മാത്രമായിരിക്കും ഇത്. ഇതിനൊപ്പം ജി എസ് ടിയും പണിക്കൂലിയുമെല്ലാം നൽകുമ്പോൾ 1.35 ലക്ഷത്തിന് മുകളിലാകും സ്വർണ വില. അതേസമയം അടുത്ത വർഷം പകുതിയോടെ രാജ്യാന്തര വിപണിയിൽ സ്വർണം 5500 ഡോളർ വരെ ആകുമെന്നുള്ള പ്രവചനങ്ങൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഒരു പവൻ വില 1.33 ലക്ഷമാകും. ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായിരിക്കും. എന്നാൽ പഴയ സ്വർണം വിൽക്കുന്നവർക്ക് വൻ ലാഭവും. അതായത് 10 പവൻ സ്വർണം വിൽക്കാനുണ്ടെങ്കിൽ 13 ലക്ഷത്തോളം വില ലഭിക്കുമെന്ന് സാരം. പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങാനാണ് ഉദ്ദേശമെങ്കിലും നഷ്ടം നേരിയതായിരിക്കും എന്നാണ് ജ്വല്ലറികൾ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma