Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ സ്വർണം വിൽക്കുമ്പോൾ പവന് ഒരു ലക്ഷം കിട്ടില്ലേ? വ്യാപാരികൾ പറയുന്നു..മറ്റൊരു മുന്നറിയിപ്പും

സ്വർണ വില വർധനവ് ജ്വല്ലറി കച്ചവടക്കാരെ സംബന്ധിച്ച് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാകുന്നതെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ്. കച്ചവടത്തിൽ വൻ ഇടിവാണ് നിലവിൽ രേഖപ്പെടുത്തുന്നത് . വില കൂടിയതോടെ ജ്വല്ലറികളിൽ തിരക്ക് കുറഞ്ഞു. ആളുകൾ വാങ്ങുന്ന സ്വർണത്തിൻ്റെ തൂക്കവും കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'50 പവനൊക്ക വാങ്ങിയിരുന്ന ആളുകൾ 30 ലേക്കും 25 ലേക്കും കുറച്ചു. ഏകദേശം ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 12945 ആണ് വില. ആ സ്ഥാനത്ത് ഏകദേശം 14000 രൂപ അടുത്ത് ഒക്കെ ഒരു ഗ്രാമിന് നൽകിയാൽ മാത്രമേ ഒരു ഗ്രാം ആഭരണം ലഭിക്കുകയുള്ളൂ .ചെറിയൊരു പണിക്കൂലിയും ജിഎസ്ടിയും വെച്ചാണ് പറയുന്നത്. എന്നാൽ ഓരോ ആഭരണത്തിന്റെ വ്യത്യാസം അനുസരിച്ച് ഈ പണിക്കൂലിയിലൊക്കെ വ്യത്യാസം വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഈ പറയുന്ന നിരക്ക് മാറും.

golddddd-

ഇപ്പോഴത്തെ സാഹചര്യത്തിൽ 1.15 ലക്ഷം നൽകിയാലേ ഒരു പവൻ ആവരണം ലഭിക്കുയുള്ളൂ . വില വർധിച്ചതോടെ 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങളൊക്കെ വിപണിയിൽ ലഭിക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെ കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിൽ ആളുകൾ കൂടുതൽ വാങ്ങിവയ്ക്കുന്നത് എപ്പോഴും വിറ്റാലും നല്ലയൊരു വില ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 22 കാരറ്റിന് മാത്രമേ കൃത്യമായ വില ലഭിക്കുകയുള്ളൂ. 18 കാരറ്റ് ആണെങ്കിലും 14 കാരറ്റ് ആണെങ്കിലും ആഭരണമായി വരുമ്പോൾ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ വളരെ വലിയ ഒരു തുക പണിക്കൂലിയായിട്ട് നൽകേണ്ട ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട്. അതിനാൽ 18 കാരറ്റും 22 കാരറ്റും വാങ്ങുമ്പോൾ വലിയ അന്തരം അവർക്ക് അനുഭവപ്പെടുന്നില്ല.

18 കാരറ്റ് ആഭരണങ്ങൾക്ക് പ്രോപ്പർ വില ലഭിക്കുന്നു ഇല്ല. ആ ആശങ്കയ്ക്ക് ഒരു പരിധിവരെ അടിസ്ഥാനം ഇല്ല എന്ന് നമുക്ക് പറയാൻ സാധിക്കില്ല. കാരണം2026 സ്വർണ വില 30 ശതമാനം ഉയരും; പക്ഷെ അത് സംഭവിച്ചാൽ വില കൂപ്പ് കുത്തും;മേരി ജോർജ് പല ജ്വല്ലറികളിലും ഇപ്പോഴും 18 കാരറ്റ് എടുക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്.
മാത്രമല്ല പണയം വെയ്ക്കാൻ പോകുമ്പോഴും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതെടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്.

അങ്ങനെയുള്ള സ്ഥിതി ഉള്ളപ്പോൾ കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ 18 കാരറ്റും 14 കാരറ്റുമൊക്കെ ഡെയിലി വെയർ ആയിട്ടുള്ള മാലകളൊക്കെയായി വാങ്ങുന്നത് അല്ലാതെ അതിന് പുറത്തേക്ക് ഒരു സെയിൽ ഒരു പരിധിക്ക് അപ്പുറത്തേക്ക് നടക്കാനായിട്ട് ഉള്ള സാധ്യതകൾ ഇല്ല. എപ്പോഴും ആളുകൾക്ക് സ്വീകാര്യമായതും അവർക്ക് ഗുണകരമായതും 22 കാരറ്റ് ആഭരണങ്ങളാണ്.

വളരെ വലിയ ഒരു സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് സ്ഥിര വരുമാനം ഇല്ലാത്ത ആളുകൾ പോയിക്കൊണ്ടിരിക്കുന്നത്. ആളുകളെ സംബന്ധിച്ചും അവശ്യസാധനങ്ങൾ ആയിട്ടുള്ള പലതിന്റെയും വില വളരെ വലിയ തോതിൽ വർദ്ധിച്ചതുകൊണ്ട് അവരുടെ ദൈനന്തര ചിലവുകൾ കഴിഞ്ഞ് അവർക്ക് മിച്ച പിടിക്കാൻ പലപ്പോഴും പറ്റാത്ത ഒരു സാഹചര്യം നിലവിലുണ്ട്. പിന്നെ അവരുടേതായ സ്ഥലം വാങ്ങൽ അല്ലെങ്കിൽ വീടുപണി അല്ലെങ്കിൽ വിദേശ പഠനം ഇങ്ങനെയൊക്കെ ആളുകൾ ഒരുപാട് സ്വർണം വിൽക്കാനായിട്ട് വിപണിയിലേക്ക് എത്തുന്നുണ്ട്.

ഇപ്പോൾ ഒരു ലക്ഷത്തിനു മുകളിലുള്ള വില നമുക്ക് നൽകാനായിട്ട് സാധിക്കുന്നുണ്ട്. അത് ഒരു കസ്റ്റമറെ സംബന്ധിച്ച് അത് അവർക്ക് വലിയൊരു ആശ്വാസമാണ് . കാരണം ഇരട്ടി തുക കിട്ടുമ്പോൾ ഒരുപാട് ആളുകൾ ഹാപ്പിയാണ്. സ്വർണം വാങ്ങാൻ വരുന്നതിനേക്കാൾ ഇരട്ടിയിലധികം ആളുകൾ വിൽക്കാനായിട്ടാണ് എത്തുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+