സ്വർണം വിൽക്കാൻ നിൽക്കുകയാണോ? കേരളത്തിലെ സ്വർണ വ്യാപാരി പറയുന്നത് ഇങ്ങനെ..ബുദ്ധിയുണ്ടെങ്കിൽ ചെയ്യേണ്ടത്..
സംസ്ഥാനത്ത് സ്വർണ വില രാവിലെ ഉയർന്നെങ്കിലും ഉച്ചയോടെ കുറയുന്നതായിരുന്നു കാഴ്ച.പവൻ വില 680 രൂപ കുറഞ്ഞ് 1,15,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ ഗ്രാമിന് 205 രൂപ വർധിച്ചിരുന്നു. ഫലത്തിൽ ഇന്ന് 120 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്. എന്തായാലും ഇപ്പോഴത്തെ വിലയിൽ ആളുകൾ ആശങ്കയിൽ തന്നെയാണെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. വാങ്ങണോ വിൽക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ പകച്ച് നിൽക്കുകയാണ് പലരുമെന്ന് അദ്ദേഹം പറഞ്ഞു. സീ ന്യൂൂസ് മലയാളത്തോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ഇന്ന് ഗ്രാമിന് ഏകദേശം 85 രൂപയോളം കുറഞ്ഞിട്ട് 14475 എന്ന നിരക്കിലാണ് വില. ആഗോള വിപണിയിൽ ഉച്ചയ്ക്ക് ഔണ്‍സ് വില 50 ഡോളർ കുറഞ്ഞിരുന്നു. അതാണ് കേരളത്തിലും വില കുറയാൻ കാരണം. സ്വർണം വാങ്ങുവാനായിട്ട് പറ്റിയ സമയമാണ് ഇത്. സ്വർണവില എന്താണെങ്കിലും മുകളിലേക്ക് കുതിക്കുക തന്നെയാണ് ചെയ്യുക. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഇനി ഇപ്പോൾ പെട്ടെന്നൊരു മാറ്റ ഒന്നും വരാനില്ല. ഇന്ത്യ-യുഎസ് കരാറൊക്കെ ആയി.

ഈ പെട്ടെന്നുണ്ടായ ഈ കുറവിനെ വലിയ കാര്യമായി കാണണ്ട. കാരണം ഇന്ന് 200 രൂപയിൽ അധികം വർദ്ധിച്ചിട്ടാണ് പിന്നീട് 80 രൂപ കുറഞ്ഞിരിക്കുന്നത് അതുകൊണ്ട് വില വീണ്ടും കൂടി കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള സാധ്യതയാണ് കാണുന്നത്. കൈയ്യിൽ പണമുണ്ടെങ്കിൽ ഇപ്പോൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നത് തന്നെയാണ് നല്ലത്. ഒരാഴ്ചക്കുള്ളിലൊക്കെ പണം അത്യാവശ്യമുള്ള ആളുകൾ എത്രയും പെട്ടെന്ന് തന്നെ സ്വർണം വിറ്റ് പണമാക്കുന്നതാണ് നല്ലത്. കാത്ത് നിൽക്കാം എന്നാണെങ്കിൽ ഒരു മാസമൊക്കെ കാത്തിരിക്കാം.
ഇപ്പോഴത്തെ ഒരു ട്രെൻഡ് അനുസരിച്ച് ഈ ഒരു മാസം അവസാനം വരെ ഏകദേശം ഈ ഒരു വിലയോട അടുത്ത് തന്നെ തുടരാനുള്ള സാധ്യതയാണ് കാണുന്നത്.200-100 രൂപയൊക്കെ ഏറിയും കുറഞ്ഞും നിന്നേക്കാം. സ്വർണം വാങ്ങേണ്ടവരും വിൽക്കേണ്ടവരും അത്യാവശ്യമുള്ള ആളുകൾ ഈ സമയത്തെ കൃത്യമായി പ്രയോജനപ്പെടുത്തുക, ബുദ്ധിപരമായി നീങ്ങുക എന്നുള്ളതാണ് പറയാനുള്ളത്.
ഇനി ഈ വർഷം അവസാനത്തോടുകൂടി 6000 ഡോളറിലേക്ക് സ്വർണവില എത്തും എന്നുള്ളതാണ് സാമ്പത്തിക വിദഗ്തർ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അതിപ്പോൾ 5000ത്തിന് തൊട്ടുമുകളിലായിട്ടാണ് നിൽക്കുന്നത്. ഈ ഒരാഴ്ചക്ക് ശേഷം വീണ്ടും അത് മുകളിലേക്ക് തന്നെ എത്താനായിട്ടുള്ള സാധ്യത തള്ളിക്കളയാനകില്ല. എന്നിരുന്നാലും മുന്നോട്ടുള്ള ഒരു ലോങ്ങ് റണ്ണിൽ വില കൂടുക തന്നെ ചെയ്യും. സ്വർണ നാണയങ്ങളും സ്വർണക്കട്ടികളും വാങ്ങുന്നവർ ഉണ്ടെങ്കിലും സ്വർണ ആഭരണങ്ങളായിട്ട് തന്നെയാണ് പ്രധാനമായും ആളുകൾ വാങ്ങുന്നത്. വാങ്ങുന്നതിന്റെ അളവ് വളരെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങളിലേക്ക് ആളുകൾ തിരിഞ്ഞിട്ടുണ്ട്.
അതുപോലെതന്നെ ആളുകൾ വെള്ളി നാണയങ്ങളൊക്കെ വാങ്ങി വെയ്ക്കുന്നുണ്ട്. എന്നാൽ വെള്ളി വില ഒറ്റയടിക്ക് കുറഞ്ഞതോടെ വെള്ളി വാങ്ങി വെച്ചവർ വലിയ സങ്കടത്തിലാണ്',അരുണ്‍ മാർക്കോസ് പറഞ്ഞു.












Click it and Unblock the Notifications