വൃദ്ധയുടെ മൃതദേഹം നായകള്‍ കടിച്ചുകീറിയ നിലയില്‍; സംഭവം മലപ്പുറത്ത്
ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരക്കല്‍ കുട്ടന്റെ ഭാര്യ ജാനകി(75) യുടെ മൃദേഹമാണ് പാടത്ത് കണ്ടെത്തിയത്.
മലപ്പുറം: എടപ്പാളില്‍ ഉല്‍സവം കാണാന്‍ പോയ ശേഷം കാണാതായ വൃദ്ധയുടെ മൃതദേഹം നായകള്‍ കടിച്ചുകീറിയ നിലയില്‍. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരക്കല്‍ കുട്ടന്റെ ഭാര്യ ജാനകി(75) യുടെ മൃദേഹമാണ് പാടത്ത് കണ്ടെത്തിയത്. ശിവരാത്രി ഉല്‍സവത്തിന് പോയ ജാനകിയെ കാണാനില്ലെന്ന് കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവരാത്രി ഉല്‍സവത്തിന് ജാനകി എടപ്പാളിലെ ക്ഷേത്രത്തിലേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല. ഇക്കാര്യം ബന്ധുക്കള്‍ പോലിസില്‍ അറിയിച്ചിരുന്നു. പോലിസ് തിരച്ചില്‍ നടത്തവെയാണ് മൃതദേഹം നായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടത്.
ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള കാമ്പ്രത്ത് വയലില്‍ തന്നെയാണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തില്‍ നായകള്‍ കടിച്ചതിന്റെ പാടുണ്ട്. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications