Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് സേതുപതി കയ്യിലുളള പണം മുഴുവൻ നൽകി, മണിക്കൂറുകൾക്കകം ആ അമ്മ കുഴഞ്ഞ് വീണ് മരിച്ചു!

Recommended Video

cmsvideo
    മക്കൾ സെൽവൻ സഹായിച്ച സാധുസ്ത്രീ യാത്രയായി | #VijaySethupathi | Malayalam

    ആലപ്പുഴ: വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയ നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് താരജാഡകളൊന്നുമില്ലാത്ത നടനെ ആരാധകര്‍ വിളിക്കുന്നത്. സൂപ്പര്‍ താരമാണെങ്കിലും ആരാധകരോടെ നടന്‍ കാണിക്കുന്ന അടുപ്പവും സ്‌നേഹവും ഏറെ കയ്യടികള്‍ വാങ്ങിയിട്ടുണ്ട്.

    കഴിഞ്ഞ ദിവസം ആലപ്പുഴയിലുമുണ്ടായി താരത്തിന്റെ നന്മ വെളിപ്പെടുന്ന സംഭവം. ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ വൃദ്ധയ്ക്ക് കയ്യിലുളള പണം മുഴുവന്‍ നല്‍കി താരം സഹായം ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആ അമ്മ കുഴഞ്ഞ് വീണ് മരിച്ചു..

    സഹായം തേടി സ്ത്രീ

    സഹായം തേടി സ്ത്രീ

    മാമനിതന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതിയും സംഘവും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആലപ്പുഴയിലുണ്ട്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രായമായ ഒരു അമ്മയും എത്തിയിരുന്നു. കാവാലം അച്ചാമ്മ എന്ന സ്ത്രീയാണ് വിജയ് സേതുപതിക്ക് അരികിലേക്ക് എത്തിയത്.

    മരുന്ന് വാങ്ങാനുളള പണം ഇല്ല മോനേ

    മരുന്ന് വാങ്ങാനുളള പണം ഇല്ല മോനേ

    വിജയ് സേതുപതി അവര്‍ക്ക് അരികിലേക്ക് ചെന്നു. കയ്യില്‍ മരുന്ന് വാങ്ങാനുളള പണം ഇല്ല മോനേ എന്നാണ് വിജയ് സേതുപതിയോട് ആ അമ്മ പറഞ്ഞത്. ഉടന്‍ തന്നെ നടന്‍ അവരെ സഹായിക്കാനുളള മുന്‍ കൈ എടുത്തു. ഒപ്പമുളള സഹായികളോട് കയ്യിലുളള പണം നല്‍കാന്‍ ആവശ്യപ്പെട്ടു.

    കയ്യിലുളള പണം മുഴുവൻ നൽകി

    കയ്യിലുളള പണം മുഴുവൻ നൽകി

    ചിലര്‍ പണം നല്‍കി. പഴ്‌സ് ഉണ്ടോ ആരുടെയെങ്കിലും കയ്യില്‍ എന്ന് താരം ചോദിച്ചു. നടന്റെ കോസ്റ്റിയൂമര്‍ ആയ ഇബ്രാഹിം തന്റെ പഴ്‌സ് നല്‍കി. പഴ്‌സില്‍ നിന്നും മുഴുവന്‍ പണവും എടുത്ത് എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി മുഴുവനും ആ അമ്മയ്ക്ക് നല്‍കി.

    മണിക്കൂറുകളുടെ ആയുസ്സ്

    മണിക്കൂറുകളുടെ ആയുസ്സ്

    ആരാധകര്‍ വലിയ കയ്യടിയാണ് വിജയ് സേതുപതിയുടെ ഈ നല്ല മനസ്സിന് നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോ ആകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ആ ആഘോഷത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുളളൂ.

    അച്ചാമ്മ മരണത്തിന് കീഴടങ്ങി

    അച്ചാമ്മ മരണത്തിന് കീഴടങ്ങി

    മണിക്കൂറുകള്‍ക്കകം അച്ചാമ്മ അതേ സെറ്റില്‍ തന്നെ കുഴഞ്ഞ് വീണു. ഉടന്‍ തന്നെ സെറ്റിലുളളവര്‍ അച്ചാമ്മയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ വെച്ച് അച്ചാമ്മ മരണത്തിന് കീഴടങ്ങി.

    ആരാധകരും താരവും നിരാശർ

    ആരാധകരും താരവും നിരാശർ

    വിജയ് സേതുപതിയേയും ആരാധകരേയും തികച്ചും നിരാശരാക്കിയിരിക്കുകയാണ് ഈ സംഭവം. സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനായ കുട്ടനാട്ടില്‍ നടക്കുന്ന മിക്കവാറും എല്ലാ സിനിമകളുടെ സെറ്റിലും അച്ചാമ്മയെ കാണാം.. ചെറിയ മാനസിക പ്രശ്‌നങ്ങളുളള അച്ചാമ്മ അവിവാഹിതയാണ്. ജയറാമിന്റെ സല്‍പ്പേര് രാമന്‍കുട്ടി എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+