മലപ്പുറത്ത് പട്ടാപ്പകല്‍ വൃദ്ധയെ പീഡിപ്പിച്ചു; ഒരു കൂട്ടം ആളുകള്‍, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

മലപ്പുറം: നാടിനെ നടുക്കിയ വാര്‍ത്തയാണ് ഞായറാഴ്ച മലപ്പുറത്ത് നിന്നു റിപ്പോര്‍ട്ട് ചെയ്തത്. വൃദ്ധയെ കൂട്ട ബലാല്‍സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അറുപത്തിയേഴുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

പട്ടാപ്പകലായിരുന്നു സംഭവം. സമീപ വാസികള്‍ ഇല്ലാത്ത സമയം നോക്കി ഒരു സംഘം വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. മകളുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നതത്രെ.

പോലീസ് കേസെടുത്തു

മലപ്പുറം പടിഞ്ഞാറ്റുമുറിയ്ക്കടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വീട്ടില്‍ ആണ്‍തുണയില്ലാതെ താമസിക്കുന്ന സ്ത്രീയാണ് കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

അതിക്രമിച്ച് വീട്ടില്‍ കടന്ന സംഘം

അതിക്രമിച്ച് വീട്ടില്‍ കടന്ന സംഘമാണ് വൃദ്ധയെ പീഡിപ്പിച്ചതതെന്ന് പറയപ്പെടുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായി. മലപ്പുറം സിഐ കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന്

ആളില്ലാത്ത സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു അക്രമികള്‍. പുറത്തുപറഞ്ഞാല്‍ മകളുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം.

പ്രതികള്‍ എത്ര പേര്‍

ഭര്‍ത്താവ് മരിച്ച സ്ത്രീ ഒറ്റയ്ക്കാണ് താമസം. സമീപ വാസികള്‍ ഇല്ലാത്ത സമയം നോക്കിയാണ് അക്രമികള്‍ അകത്ത് കയറിയത്. ഇവര്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ല.

സ്ത്രീ ബന്ധുവീട്ടിലേക്ക് പോയി

സ്ത്രീയെ കുറിച്ച് വ്യക്തമായി അറിയുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന സ്ത്രീ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു.

എല്ലാം തുറന്നു പറഞ്ഞു

പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നിരവധി തവണ ചോദിച്ചപ്പോഴാണ് സ്ത്രീ സംഭവം പുറത്തുപറഞ്ഞത്. പീന്നീട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചിലരെ കസ്റ്റഡിയിലെടുക്കും

പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് അവരുടെ പ്രതികരണം. വൃദ്ധയുടെ അവസ്ഥയും ചുറ്റുപാടും അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ചോദ്യം ചെയ്യാന്‍ പ്രദേശവാസികളെ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

English summary
Old lady raped in Malappuram by a group of youths. Police starts probe
Please Wait while comments are loading...