Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ കടത്തുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ ക്രൂരത, യാചകനെ നഗ്നനാക്കി കെട്ടിയിട്ട് തല്ലിചതച്ചു

തലയ്ക്കും വാരിയെല്ലിനും ഗുരുത പരുക്കേറ്റ വൃദ്ധനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

പൊന്നാനി: കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട ഭീകരത. പൊന്നാനിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വയോധികനായ യാചകനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ചതാണ് ഈ സംഭവത്തിലേക്ക് ചേര്‍ക്കാവുന്ന പുതിയ കാര്യം.

അതേസമയം കൊച്ചിയില്‍ വയോധികയെ സ്ത്രീകള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേയാണ് മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുന്നത്. മര്‍ദനം തടയാനെത്തിയ പോലീസുകാരെയും നാട്ടുകാര്‍ മര്‍ദിച്ചു.

കണ്ണില്ലാത്ത ക്രൂരത

കണ്ണില്ലാത്ത ക്രൂരത

പൊന്നാനി നഴ്‌സിങ് ഹോമിനടുത്ത ഇന്നലെ രാവിലെയാണ് വയോധികനെ നാട്ടുകാര്‍ ആക്രമിച്ചത്. നിലത്തിട്ട് ചവിട്ടിയ ശേഷം നഗ്നാക്കുകയും കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ആന്ധ്രാ സ്വദേശിയാണ് ഇയാള്‍. തലയ്ക്കും വാരിയെല്ലിനും ഗുരുത പരുക്കേറ്റ വൃദ്ധനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണവും

സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണവും

യാചകനില്‍ നിന്ന് ക്‌ളോറോഫോമും മിഠായിയും കിട്ടിയെന്ന് കാണിച്ചാണ് നാട്ടുകാര്‍ മര്‍ദിച്ചത്. കുട്ടികളെ മിഠായി കാണിച്ച് പ്രലോഭിപ്പിക്കുകയും ക്‌ളോറോഫോമുകൊണ്ട് മയക്കി കടത്തുകയുമാണ് യാചകന്‍ ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇത് നുണയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണമാണ് മര്‍ദനത്തിന്റെ പിന്നിലെന്ന് പോലീസ് പറഞ്ഞു.

പോലീസിനെയും വെറുതെവിട്ടില്ല

പോലീസിനെയും വെറുതെവിട്ടില്ല

വൃദ്ധനെ ക്രൂരമായി മര്‍ദിക്കുന്നെന്ന് അറിഞ്ഞ് പോലീസെത്തിയെങ്കിലും നാട്ടുകാര്‍ അടങ്ങിയില്ല. ഇവര്‍ പോലീസിനെയും തുടര്‍ന്ന് അക്രമിക്കുന്നതാണ് കണ്ടത്. രണ്ടു പോലീസുകാര്‍ക്ക് കാര്യമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും ലാത്തി വീശി അക്രമികളെ ഓടിക്കുകയുമായിരുന്നു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സമാന സംഭവം മുമ്പും

സമാന സംഭവം മുമ്പും

നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ മര്‍ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. അന്നും പോലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊന്നാനി ബീച്ചിലെത്തയി അച്ഛനെയും മകനെയും കുട്ടിയെ തട്ടിക്കൊണ്ടു വന്നു എന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+