സുഹൃത്തുമായി വഴക്കിട്ടത് ചോദിക്കാനെത്തിയയാളെ യുവാവ് വെട്ടി!കണ്ടു നിന്ന വൃദ്ധൻ കുഴഞ്ഞ് വീണ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാട്ടാക്കട: സുഹൃത്തുമായി വഴക്കിട്ടത് ചോദിക്കാനെത്തിയയാളെ യുവാവ് വെട്ടി. സംഭവം കണ്ടു നിന്ന വൃദ്ധൻ കുഴഞ്ഞു വീണ് മരിച്ചു. കാട്ടാക്കട വാഴിച്ചൽ പന്ത ഇടവച്ചൽ റോഡരികത്ത് വീട്ടിൽ രാഘവപ്പണിക്കരാണ് കുഴഞ്ഞ് വീണ് മരിച്ചത്. വെട്ടു നടന്ന സ്ഥലത്തെത്തിയ രാഘവപ്പണിക്കർ രക്തം കണ്ട് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്നു രാഘവപ്പണിക്കർ. വെട്ടു നടന്ന സ്ഥലത്തേക്ക് പോകരുതെന്ന് ഇയാളോട് വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഇത് അവഗണിച്ച് പോവുകയായിരുന്നു.

കുട്ടമല സ്വദേശി രഘുവിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രഘു ഐസിയുവിലാണ്. രഘുവിനെ വെട്ടിയ ഷൈജു വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലാണ്.

death

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. രഘുവിന്റെ സുഹൃത്തുമായി ഷൈജു അമ്പൂരി ജങ്ഷനിൽ വച്ച് വഴക്കിട്ടിരുന്നു. ഇത് ചോദിക്കാനായി ഷൈജുവിന്റെ വീട്ടിലെത്തിയതായിരുന്നു രഘു. രഘു വീട്ടിലേക്ക് വരുമ്പോൾ ഷൈജു മദ്യപിച്ച് ഭാര്യയുമായി വഴക്കിടുകയായിരുന്നു. വിവരം തിരക്കുന്നതിനിടെയാണ് ഷൈജു രഘുവിനെ വെട്ടിയത്. തലയിലും നെറ്റിയിലും പരുക്കേറ്റ രഘുവിനെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

രഘുവിനെ വെട്ടിയ ശേഷം വീടിനു പിന്നിലെ റബർ മരത്തിൽ കയറി ഷൈജു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഷൈജുവിന് വീണ് പരുക്കേറ്റത്. ഇയാളെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.

English summary
old man death watching youth hacked man.
Please Wait while comments are loading...