കാട്ടുമൃഗത്തെ കുടുക്കാന്‍ വച്ച വൈദ്യുതികെണിയില്‍ കുരുങ്ങിയത്!! അയാള്‍ ഞെട്ടി!! പിന്നീട് നടന്നത്....
കാണാതായ വയോധികന്‍റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തുകയായിരുന്നു
തൃശൂര്‍: ഗൃഹനാഥന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പഴയന്നൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ വെള്ളപ്പാറ ഒറവിങ്കല്‍ വേശന്റെ (65) മൃതദേഹമാണ് പൊട്ടക്കിണറ്റില്‍ നിന്നു ലഭിച്ചത്. മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് മണ്ണിനടിയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ അന്വേഷണത്തിലാണ് മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുവന്നത്. സഹോദരനെ കാണാന്‍ പുറപ്പെട്ട വേശന്‍ പിന്നീട് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

22 മുതല്‍ കാണാനില്ല
ജൂണ്‍ 22 മുതല്‍ വേശനെ കാണാനില്ലെന്നു വീട്ടുകാര്‍ പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അസുഖബാധിതനായി കിടക്കുന്ന കുമ്പളക്കോട്ട് താമസിക്കുന്ന സഹോദരന്‍ ഉണ്ണികൃഷ്ണനെ കാണാന്‍ പോയ വേശന്‍ പിന്നീട് മടങ്ങിവന്നിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

എത്തിയെന്നു തെളിഞ്ഞു
അന്വേഷണം നടത്തിയപ്പോള്‍ വേശന്‍ കുമ്പളക്കോട്ട് എത്തിയിരുന്നതായി തെളിഞ്ഞിരുന്നു. പക്ഷെ റോഡില്‍ നിന്ന് 250 ഓളം മീറ്റര്‍ മാത്രം അകലെ വനാതിര്‍ത്തിയിലുള്ള അനുജന്റെ വീട്ടിലേക്കു വന്നിട്ടില്ലെന്നും വ്യക്തമായി.

മൃതദേഹം കണ്ടെത്തി
നാട്ടുകാരും പോലീസും ചേര്‍ന്നു ഈ പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് വേശന്റെ മൃതദേഹം കണ്ടെത്തിയത്. കാടിനോടു ചേര്‍ന്നുള്ള പറമ്പിലെ പൊട്ടക്കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. മണ്ണിളകിയ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പച്ചില വെട്ടി മൂടിയ മൃതദേഹം.

മണ്ണി മാറ്റിയപ്പോള്‍ കണ്ടത്
മണ്ണ് ഇളകിക്കിടക്കുന്നതില്‍ സംശയം തോന്നിയ ചിലര്‍ മണ്ണ് നീക്കി നോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കാല്‍വിരല്‍ കാണുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞനിലയിലായിരുന്ന മൃതദേഹം അഴുകിയിരുന്നു.

മൂക്കില്‍ നിന്ന് രക്തം...
മൃതദേഹത്തിന്റെ മൂക്കില്‍ നിന്നു രക്തം ഒലിച്ചിറങ്ങിയ പാട് കണ്ടെത്തിയിരുന്നു. ഇയാള്‍ ധരിച്ചിരുന്ന ചെരിപ്പും മൃതദേഹത്തോടൊപ്പം ലഭിച്ചു.

അന്വേഷണത്തില്‍ എല്ലാം തെളിഞ്ഞു
പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേര്‍ പിടിയിലായത്. കാട്ടുമൃഗങ്ങളെ പിടിക്കാന്‍ വേണ്ടി വച്ച കെണിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. തുടര്‍ന്നാണ് കുമ്പളക്കോട് ഇരട്ടക്കുമ്പിളില്‍ അരുണിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സഹായിച്ചതിന് അരുണിന്റെ അച്ഛനായ ഉണ്ണികൃഷ്ണനെയും അയല്‍വാസിയായ അറയ്ക്കല്‍ വീട്ടില്‍ ഏലിയാസിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സംഭവിച്ചത് ഇതാണ്
കാട്ടുമൃഗങ്ങളെ പിടിക്കാന്‍ ഏലിയാസിന്റെ പറമ്പില്‍ അരുണ്‍ വൈദ്യുതി കെണി വച്ചിരുന്നു. അനുജനെ കാണാനെത്തിയ വേശന്‍ അബദ്ധത്തില്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു. പുലര്‍ച്ചെ പരിശോധിക്കാനെത്തിയപ്പോഴാണ് അരുണ്‍ വേശന്റെ മൃതദേഹം കണ്ടത്.തുടര്‍ന്ന് ഉണ്ണികൃഷ്ണനും ഏലിയാസും അരുണും ചേര്‍ന്ന് മൃതദേഹം പൊട്ടക്കിണറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു.












Click it and Unblock the Notifications