Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി, 60കാരന്‍ ഈ ഏഴു വയസുകാരനോട് ചെയ്തത് ഞെട്ടിപ്പിക്കുന്നത്

കുട്ടിയുടെ അമ്മ നല്ല രീതിയില്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവങ്ങള്‍ വ്യക്തമാക്കിയത്

കല്‍പ്പറ്റ: ഏഴു വയസ്സുകാരന്‍ പെട്ടെന്നൊരു ദിവസം മിണ്ടാതായപ്പോള്‍ അമ്മയ്ക്ക് സംശയമായി. ഒടുവില്‍ കുട്ടിയെ തിരിച്ചു മറച്ചും ചോദ്യം ചെയ്തു. ഇതോടെ കുട്ടി കാര്യം പറഞ്ഞതോടെ അമ്മയും കുടുംബാംഗങ്ങളും വരെ ഞെട്ടിപ്പോയി. ഒരുവര്‍ഷത്തോളം 60കാരനായ പാപ്പനെന്ന കെജെ ജോസഫ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു.

കഴിഞ്ഞ ദിവസം കുട്ടിയുടെ പരാതിയെ പോലീസ് തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ജോസഫിന്റെ ക്രൂരമായ പരിപാടികള്‍ പുറം ലോകമറിഞ്ഞത്. ഇയാളുടെ പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ വരെ ഉണ്ടായെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഭയം കൊണ്ട് പുറത്ത് പറഞ്ഞില്ല

ഭയം കൊണ്ട് പുറത്ത് പറഞ്ഞില്ല

ജോസഫ് തന്നെ പീഡിപ്പിക്കുകയാണെന്ന് ഭയം കൊണ്ട് കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുക. പിന്നീട് പല സ്ഥലങ്ങളിലും വച്ച് ഇത് തുടര്‍ന്നു. രക്ഷിതാക്കളോടോ അധ്യാപകരോടോ ഇക്കാര്യം പറഞ്ഞാല്‍ കൊന്നു കളയുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

വീട്ടുകാര്‍ക്ക് സംശയം

വീട്ടുകാര്‍ക്ക് സംശയം

കുറച്ചു കാലം മുന്‍പ് വരെ കുട്ടി വളരെ ആക്ടീവായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് കുട്ടി ആരോടും മിണ്ടാതെ ഒതുങ്ങി കൂടുന്ന തരത്തിലേക്ക് മാറി. ഇതിനിടെ കുട്ടിയോട് രക്ഷിതാക്കള്‍ കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. ഒടുവില്‍ അമ്മയ്ക്ക് ജോസഫിനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുകയായിരുന്നു. പിന്നീട് ഇവര്‍ കൂടുതല്‍ നടപടികളിലേക്ക് തിരിഞ്ഞത്.

മനശാസ്ത്ര വിദഗ്ധന്റെ സഹായവും

മനശാസ്ത്ര വിദഗ്ധന്റെ സഹായവും

കുട്ടിക്ക് എന്താണ് പ്രശ്‌നമെന്നറിയാന്‍ കുറച്ചു മാസങ്ങള്‍ മുന്‍പ് ഇവര്‍ മനശാസ്ത്ര വിദഗ്ധനെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തോടും കാര്യങ്ങള്‍ പറയാന്‍ കുട്ടി കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ കുട്ടിയില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇത് ഇയാള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ജോസഫിന്റെ ക്രൂരവിനോദങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാനസിക നില തെറ്റിയതായും രക്ഷിതാക്കള്‍ പറയുന്നു.

ശരീരത്തില്‍ മുറിപ്പാടുകള്‍

ശരീരത്തില്‍ മുറിപ്പാടുകള്‍

കുട്ടിയെ സൂക്ഷമമായി മാതാപിതാക്കള്‍ നിരീക്ഷിച്ചതോടെയാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളും പാടുകളുമാണ് ഇവര്‍ കണ്ടത്. ഇതോടെ ഇവര്‍ പരിഭ്രാന്തരായി. പിന്നീട് കുട്ടിയുടെ അമ്മ നല്ല രീതിയില്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവങ്ങള്‍ വ്യക്തമാക്കിയത്. സംഭവം തങ്ങളെ മാനസികമായി ഞെട്ടിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ചൈല്‍ഡ് ലൈനില്‍ പരാതി

ചൈല്‍ഡ് ലൈനില്‍ പരാതി

സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. പോലീസെത്തി കുട്ടിയുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് ജോസഫിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടികളോടുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ പോസ്‌കോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+