ആലപ്പുഴയിൽ കാണാതായ ആളുടെ മൃതദേഹം കൊച്ചിക്കായലിൽ!! ദുരൂഹത?
തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപത്തെ ബോട്ട് ജെട്ടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊച്ചി: ആലപ്പുഴയിൽ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹം കൊച്ചിക്കായലിൽ കണ്ടെത്തി. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പ്രകാശന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ ഭിന്നശേഷിക്കാരനാണ്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപത്തെ ബോട്ട് ജെട്ടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രാവിലെ ഇതുവഴിപോയ വള്ളക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഉടൻ തന്നെ ഹാർബർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി മൃതദേഹം കരയ്ക്കടിപ്പിച്ചു. ഇടതു കൈയുടെ മുട്ടിന് തൈാഴെയുള്ള ഭാഗം ഉണ്ടായിരുന്നില്ല. മൃതദേഹം ലഭിച്ച കാര്യം പോലീസ് മറ്റ് പോലീസ് സ്റ്റേഷനുകളിൽ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പാതിരപ്പള്ളി പോലീസ് ഭിന്നശേഷിയുള്ള പ്രകാശനെ കാണാതായിട്ടുണ്ടെന്ന വിവരം ഹാർബർ പോലീസിനെ അറിയിക്കുകയായിരുന്നു.
പാതിരപ്പള്ളി പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രകാശനെ തിരിച്ചറിഞ്ഞത്. വെളുത്ത കോളറുള്ള ഷർട്ടും താര നിറത്തിലുള്ള പാന്റ്സുമാണ് ധരിച്ചിരുന്നത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications