കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിൽ ചതിക്കുഴികൾ: ഫുട്പാത്തിലെ കോൺക്രീറ്റ് സ്ളാബ്പൊട്ടി ഡ്രയിനേജിൽ വീണ് വൃദ്ധന് പരുക്ക്

  • By Sreejith Kk
Google Oneindia Malayalam News

വടകര: നഗരത്തിൽ ചതിക്കുഴികൾ .ഫുട്പാത്തിലെ കോൺക്രറ്റ് സ്ളാബ്പൊ ട്ടി ഡ്രയിനേജിൽ വീണ് വൃദ്ധന് പരുക്ക് വടകര പുതിയ ബസ്സ്റ്റാൻഡിനുള്ളിൽ സ്ളാബ് പൊട്ടി ഡ്രയിനേജിൽ വീണ് വൃദ്ധന് പരുക്ക്.ലയൺസ് ക്ലബ്ബ് മുൻ ഡിസ്‌ട്രിക്‌ട് ഗവർണ്ണർ വടകര അടക്കാത്തെരുവിലെ ബിമലിൽ ടി.ബലക്കുറുപ്പിനാണ്(82)ഡ്രയിനേജിൽ വീണ് പരുക്കേറ്റത്.ഞായറാഴ്ച രാത്രി ഏഴരയോടെ ബസ്സിറങ്ങി സ്ലാബിനു മുകളിലൂടെ നടന്നു പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ ഇയ്യാളെ പരിസരത്തുണ്ടായിരുന്നവർ സ്ലാബിൽ നിന്നും പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

ബസ്സ്റ്റാൻഡ്,പാർക്ക് റോഡ് എന്നിവിടങ്ങളിൽ തകർന്ന പല സ്ലാബുകളും മാറ്റി സ്ഥാപിക്കാൻ നഗരസഭ നടപടി സ്വീകരിക്കാൻ വൈകുന്നത് നേരത്തെ പരാതി ഉയർന്നിരുന്നു.ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലും മറ്റും എത്തിപ്പെടാനുള്ള എളുപ്പ വഴിയായ പാർക്ക് റോഡിലെ സ്ളാബ് തകർന്നത് കാൽനട യാത്ര പോലും അപകടത്തിൽ.തെരുവ് വിളക്കുകൾ പോലും ഇല്ലാത്ത ഈ വഴിയിലൂടെയുള്ള രാത്രികാല യാത്ര അപകടാവസ്ഥയിൽ.

old

മുൻ കാലത്ത് ഡ്രയിനേജായിരുന്ന ഈ സ്ഥലം വർഷങ്ങൾക്ക് മുൻപാണ് കാൽനട യാത്രയ്ക്ക് സൗകര്യമൊരുക്കാമെന്ന നിലയിൽ നഗരസഭ ഡ്രയിനേജിന്റെ ഇരു വശങ്ങളും കെട്ടി ഉയർത്തി മലിനജലം ഒഴുകി പോകാനുള്ള സൗകര്യത്തോടെ മുകളിൽ സ്ലാബിട്ടത്.എന്നാൽ പിന്നീട് ഇത് വഴി വലിയ വാഹനങ്ങൾ അടക്കം കടന്നു പോയതോടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ റോഡിൻറെ രണ്ട് ഭാഗങ്ങളിലും ഭിത്തികൾ കെട്ടി വീതി കുറച്ചെങ്കിലും കാർ,പിക്ക് അപ്പ്,ഓട്ടോ,ഇരു ചക്ര വാഹനങ്ങൾ എന്നിവ ഇത് വഴി സർവ്വീസ് നടത്തിയിരുന്നു.പുതിയ സ്റ്റാൻഡിനു സമീപം റോഡ് തുടക്കത്തിൽ ദിവസങ്ങൾക്ക് മുൻപ് തന്നെ സ്ളാബ് ഒരു ഭാഗം തകർന്നിരുന്നു.വീണ്ടും ഇത് വഴി വാഹനങ്ങൾ കടന്നു പോയതാണ് പൂർണ്ണമായും സ്ളാബ് തകർന്ന് കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുന്നത്.പരിസരവാസികളും,വ്യാപാരികളും ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചെങ്കിലും സ്ളാബ് മാറ്റാൻ നഗരസഭ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല.

English summary
Old man was injured by falling down in drainage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X