Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യമായി വൃദ്ധയുടെ വസ്ത്രമുരിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീഡിയോ! സംഭവം തിരുവനന്തപുരത്ത്...

വീടിനു മുന്നില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കുന്നതിനെ സ്ത്രീ എതിര്‍ത്തിരുന്നു.

തിരുവനന്തപുരം: വീടിന് മുന്നില്‍ ശിലാഫലകം സ്ഥാപിച്ചതിനെ എതിര്‍ത്ത വൃദ്ധയെ മര്‍ദ്ദിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം അരുവിക്കര ഇരുമ്പയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് വൃദ്ധയെ മര്‍ദ്ദിക്കുന്നതെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവര്‍ പറയുന്നത്.

വീടിനു മുന്നില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കുന്നതിനെ സ്ത്രീ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൃദ്ധയെ മര്‍ദ്ദിക്കുകയും, വലിച്ചിഴച്ച് വസ്ത്രമുരിയുകയും ചെയ്തതെന്നും ആരോപിക്കുന്നു. വൃദ്ധയെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഇതാണോ അനുനായികളെ പഠിപ്പിക്കുന്നത്?

ഇതാണോ അനുനായികളെ പഠിപ്പിക്കുന്നത്?

സ്ഥലം എംഎല്‍എ ശബരീനാഥിനെ, പ്രിയ സുഹൃത്ത് ശബരീനാഥാ എന്ന് അഭിസംബോധന ചെയ്താണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. താങ്കളുടെ അമ്മയെക്കാള്‍ പ്രായമുള്ള സ്ത്രീയെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിക്കാനും, വലിച്ചിഴച്ച് വസ്ത്രമുരിയാനും അവര്‍ എന്ത് തെറ്റാണ് ചെയ്തതെന്നും, ഇതാണോ താങ്കള്‍ അനുനായികളെ പഠിപ്പിക്കുന്നതെന്നും ചോദിക്കുന്നുണ്ട്.

മര്‍ദ്ദിച്ച് വലിച്ചിഴച്ചു..

മര്‍ദ്ദിച്ച് വലിച്ചിഴച്ചു..

വീടിന് മുന്നില്‍ ശിലാഫലകം സ്ഥാപിക്കുന്നതിനെ എതിര്‍ത്ത സ്ത്രീയെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മര്‍ദ്ദിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തത്. വൃദ്ധയുടെ വസ്ത്രം വലിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതാണ് മഹത്വം...

അതാണ് മഹത്വം...

ഈ സംഭവം ശബരീനാഥിന്റെ അച്ഛന്‍ ജി കാര്‍ത്തികേയന്‍ എംഎല്‍എയായിരുന്ന സമയത്താണെങ്കില്‍ അദ്ദേഹമിപ്പോള്‍ ആ സ്ത്രീയെ കണ്ട് മാപ്പ് ചോദിക്കുമായിരുന്നെന്നും, അതാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ആ അച്ഛന്റെ മകനായ ശബരീനാഥ് ഇപ്പോള്‍ സ്വീകരിക്കുന്ന അദ്ദേഹത്തെ അവഹേളിക്കുന്നതാണെന്നും പോസ്റ്റിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+