കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലപൊട്ടിക്കാനുള്ള ശ്രമം പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത് വൃദ്ധ; തോറ്റ് തുന്നംപാടി കള്ളന്മാര്‍

  • By Gowthamy
Google Oneindia Malayalam News

കോതമംഗലം: മാലപൊട്ടിക്കാനുള്ള ശ്രമം അറുപതുകാരിയായ വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. കോതമംഗലം അയിരൂര്‍പ്പാടത്താണ് സംഭവം. രണ്ടംഗ സംഘമാണ് മോഷണ ശ്രമം നടത്തിയത്. എന്നാല്‍ വൃദ്ധയുടെ ചെറുത്തു നില്‍പ്പിനു മുന്നില്‍ ഇത് പരാജയപ്പെട്ടതോടെ കള്ളന്മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. അയിരൂര്‍പ്പാടം ചെമ്പക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മയുടെ അഞ്ച് പവന്റെ മാല മോഷ്ടിക്കാനാണ് ശ്രമം ഉണ്ടായത്.

സംഭവം ശനിയാഴ്ച

സംഭവം ശനിയാഴ്ച

ശനിയഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ സാറാമ്മയും പേരക്കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

രണ്ടംഗ സംഘം

രണ്ടംഗ സംഘം

രണ്ടംഗ സംഘമാണ് മോഷണ ശ്രമം നടത്തിയത്. സാറാമ്മയുടെ ഭര്‍ത്താവും മകനും ഈ സമയം പുറത്ത് പോയിരിക്കുകയായിരുന്നു.

ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍

ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍

മുറ്റത്ത് ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് കള്ളന്മാര്‍ അകത്ത് കടന്നത്. പുറത്ത് പോയിരുന്ന ഭര്‍ത്താവോ മകനോ അണെന്ന് കരുതിയാണ് സാറാമ്മ വാതില്‍ തുറന്നത്.

പിടിച്ചുതള്ളി, മാലപൊട്ടിക്കാന്‍ ശ്രമം

പിടിച്ചുതള്ളി, മാലപൊട്ടിക്കാന്‍ ശ്രമം

സാറാമ്മയെ പിടിച്ചു തള്ളിയ ശേഷം കഴുത്തില്‍ കിടന്ന അഞ്ച് പവന്റെ മാല പൊട്ടിക്കാന്‍ കള്ളന്മാര്‍ ശ്രമിച്ചു. എന്നാല്‍ കള്ളന്മാരെ സാറാമ്മ ശക്തമായി നേരിടുകയായിരുന്നു.

കള്ളനെ കടിച്ചു

കള്ളനെ കടിച്ചു

മാലപൊട്ടിക്കാന്‍ ശ്രമിച്ച കള്ളന്റെ കൈയ്യില്‍ സാറാമ്മ കടിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഒച്ചവയ്ക്കുകയും ചെയ്തു. ഇതോടെ കള്ളന്മാര്‍ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

മൊഴിലനല്‍കി

മൊഴിലനല്‍കി

കളളന്മാരെ കുറിച്ച് സാറാമ്മ പോലീസിന് മൊഴി നല്‍കി.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. സാംപോളിന്റ അമ്മയാണ് സാറാമ്മ.

മൂന്നു ദിവസം മുമ്പും

മൂന്നു ദിവസം മുമ്പും

മൂന്നു ദിവസം മുമ്പ് സമാനമായ മോഷണം നടന്നിരുന്നു. വടാശേരിയില്‍ കടയില്‍ കയറി വീട്ടമ്മയുടെ രണ്ടു പവന്റെ മാല മോഷ്ടിച്ചിരുന്നു.

English summary
old woman defeated robbery attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X