സൗദിയില്‍ നിന്ന് കൊല്ലത്തേക്ക്:വയോധിക വഴിതെറ്റി എത്തിയത് തിരൂരില്‍
തിരൂര്‍: സൗദിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വയോധിക വഴിതെറ്റി എത്തിയത് മലപ്പുറത്തെ തിരൂരില്‍. സൗദിയില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് പട്ടാനി സ്വദേശി പറങ്കിമാവിള വീട്ടില്‍ റഹ്മത്ത്(60) വഴിതെറ്റി തിരൂരില്‍ എത്തിപ്പെട്ടത്. അതേസമയം നെടുമ്പാശ്ശേരിയില്‍ ഇവരെ സ്വീകരിക്കാനെത്തിയവര്‍ ആളെ കാണാത്തതിനാല്‍ പോലിസില്‍ പരാതി നല്‍കി മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ റഹ്മത്ത് കൊല്ലത്തേക്ക് പോകേണ്ടതിന് പകരം മലപ്പുറം ബസ്സില്‍ കയറി. വിവിധ ബസ്സുകളില്‍ കയറി തിരൂരില്‍ എത്തിപ്പെടുകയായിരുന്നു. വീട്ടു ജോലിക്കായാണ് ഇവര്‍ സൗദിയില്‍ പോയത്. എന്നാല്‍ ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കളെ വിവരമറിയിച്ച് അറബി ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കയറ്റി വിടുകയായിരുന്നു.

വഴി തെറ്റി നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുന്ന ഇവരെ ചില സാമൂഹിക പ്രവര്‍ത്തര്‍ ചേര്‍ന്ന് വീട്ടിലേക്ക് വിവരം അറിയിക്കുകയായിരുന്നു. തിരൂരില്‍ ഒരു സാമൂഹിക പ്രവര്‍ത്തകയുടെ വീട്ടില്‍ കഴിയുന്ന റഹ്മത്തിനെ കൊണ്ടു പോകാന്‍ കുടുംബം ബുധനാഴ്ച എത്തും.












Click it and Unblock the Notifications