Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊണ്ണൂറുകാരിയെ വീടിനകത്ത് കയറി പീഡിപ്പിച്ചു..!! ശരീരത്തിൽ മാരകമുറിവുകൾ..!!

മാവേലിക്കര: തൊണ്ണൂറ് വയസ്സ് പ്രായമുള്ള വൃദ്ധയെ മാവേലിക്കരയില്‍ പീഡിപ്പിച്ചു. മാവേലിക്കര കണ്ടിയൂരിലാണ് സംഭവം നടന്നത്. വൃദ്ധയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വൃദ്ധയും മകളും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മകള്‍ രാത്രി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയ സമയത്താണ് വൃദ്ധയായ അമ്മ ക്രൂരപീഡനത്തിന് ഇരയായത്.

Read Also: അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

rape

ഉത്സവം കഴിഞ്ഞ് പുലര്‍ച്ചെ മകള്‍ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അവശനിലയില്‍ വൃദ്ധയെ കണ്ടെത്തിയത്. ഇവരുടെ മുഖത്തും ജനനേന്ദ്രിയത്തിലും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരം ആയിരുന്നതിനാല്‍ ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

rape

സംഭവത്തില്‍ ഒരാളെ മാവേലിക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോണ്‍ സുഹൃത്തിന്റേതാണ് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വൃദ്ധയുടെ ആരോഗ്യനില മോശമായതിനാല്‍ ഇവരുടെ മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+