Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ കാണാനെത്തിയപ്പോള്‍ നന്നായി 'കിട്ടി'!! പോവുന്ന വഴി ബലാല്‍സംഗവും, അതും വൃദ്ധയെ!!

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് യുവാവ്

കൊട്ടിയം: വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള വാളത്തുംഗല്‍ സ്‌കൂളിനു സമീപം ആക്കോലില്‍ കൊന്നയില്‍ വീട്ടില്‍ അഭിജിത്തിനെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.

സംഭവം നടന്നത്

സംഭവം നടന്നത്

മെയ് 22നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. സന്ധ്യക്ക് വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം ഒറ്റയ്ക്കായിരുന്ന വൃദ്ധയെ അഭിജിത്ത് ആക്രമിക്കുകയും നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പീഡനത്തിനു ശേഷം വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകയും ചെയ്തു.

കാമുകിയെ കാണാനെത്തി

കാമുകിയെ കാണാനെത്തി

സംഭവം നടന്ന ദിവസം ഈ പ്രദേശത്തുള്ള തന്റെ കാമുകിയെ കാണാനാണ് ചില സുഹൃത്തുക്കള്‍ക്കൊപ്പം അഭിജിത്ത് എത്തിയത്. എന്നാല്‍ സ്ഥലത്തെ യുവാക്കള്‍ ഇവരെ തടയുകയും തല്ലിയോടിക്കുകയും ചെയ്തു.

ആക്രമണം നടത്തി

ആക്രമണം നടത്തി

നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് ഓടി രക്ഷപ്പെട്ട അഭിജിത്തും മറ്റുള്ളവരും പ്രദേശത്തുള്ള വീടുകളില്‍ കയറി സ്ത്രീകളെയും ആക്രമിച്ചു.

മതില്‍ ചാടിക്കടന്നു

മതില്‍ ചാടിക്കടന്നു

മതില്‍ ചാടിക്കടന്ന് വീടിന്റെ പിന്‍ഭാഗത്തു കൂടിയാണ് അഭിജിത്ത് വൃദ്ധയുടെ വീടിനുള്ളില്‍ കയറിയത്. വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അകത്തു കയറിയ ഇയാള്‍ ടോര്‍ച്ച് കൊണ്ട് വൃദ്ധയെ തലയ്ക്കടിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

മറ്റൊരു പീഡനക്കേസ്

മറ്റൊരു പീഡനക്കേസ്

നേരത്തേ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അഭിജിത്ത്. ഇരവിപുരം സിഐ പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് അഭിജിത്തിനെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+