അറുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവം!! 12 വർഷത്തിനു ശേഷം പ്രതി പിടിയിൽ!!കൊല പീഡന ശ്രമത്തിനിടെ!!
2005 ഏപ്രിൽ 20നാണ് അറുപത്തിയഞ്ചുകാരിയായ ഭാരതിയെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ അർധ നഗ്നമായിരുന്നു.
കൊല്ലം: അഞ്ചൽ ഏരൂർ തൊണ്ടിയറയിൽ അറുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 12 വർഷങ്ങൾക്കു ശേഷം പ്രതിപിടിയിൽ. ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആവണീശ്വരം മഞ്ഞക്കാല കൊല്ലന്റഴികത്ത് ഉണ്ണികൃഷ്ണ പിള്ളയാണ് അറസ്റ്റിലായിരിക്കുന്നത്.
2005 ഏപ്രിൽ 20നാണ് അറുപത്തിയഞ്ചുകാരിയായ ഭാരതിയെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ അർധ നഗ്നമായിരുന്നു. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയായിരുന്നു ഭാരതി. പരിശോധനയിൽ കൊലപാതകമാണെന്ന് മനസിലാക്കിയ ഏരൂർ പോലീസ് അഞ്ചൽ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കാനായില്ല. തുടർന്നാണ് 2015ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭാരതിയുടെ വീടിന് സമീപത്താണ് പ്രതിയുടെ ഭാര്യ വീട്. ഇവിടെയാണ് പ്രതിയും താമസിച്ചിരുന്നത്. മദ്യത്തിന് അടിമയായ പ്രതി രാത്രി പ്രാഥമിക കാര്യങ്ങൾക്കായി പുറത്തിറങ്ങിയ ഭാരതിയെ കയറിപ്പിടിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ചെറുത്തു കൊണ്ട് ബഹളം വച്ച ഭാരതിയെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് നട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ഭാരതിയുടെ സംസ്കാര ചടങ്ങിൽ ഇയാൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇയാളിൽ സംശയമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പോലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇതേസംശയം ക്രൈംബ്രാഞ്ചിനെയും അറിയിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തെന്മലയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.


Click it and Unblock the Notifications